ഇന്ത്യയുടെ ഹിമ‘സ്വർണം’; അഭിനന്ദനപ്രവാഹവുമായി ബോളിവുഡ് താരങ്ങൾ; കയ്യടി

hima-anushka-tweet
SHARE

നേട്ടങ്ങളുടെ പട്ടികയിൽ പുതിയ തലം തൊട്ട ഇന്ത്യയുടെ അഭിമാനമായ ഹിമ ദാസിന് അഭിനന്ദനപ്രവാഹം. പത്തൊൻപത് ദിവസത്തിനിടെ അഞ്ചാം സ്വര്‍ണം കരസ്ഥമാക്കിയ ഹിമയെ പ്രശംസിച്ച് ബോളിവുഡ് താരം അനുഷ്ക ശര്‍മ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അനുഷ്ക ആശംസകള്‍ അറിയിച്ചത്. 

മനക്കരുത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും ഉത്തമ ഉദാഹരണമായ ഹിമ പെണ്‍കുട്ടികള്‍ക്ക് വലിയ പ്രചോദമാണെന്ന് അനുഷ്ക ട്വിറ്ററിൽ കുറിച്ചു.ഇതിന് പിന്നാലെ ഹിമയെ അഭിനന്ദിച്ച് അനില്‍ കപൂര്‍, തപ്സി പന്നു, ശേഖര്‍ കപൂര്‍, മല്ലിക ഷെറാവത്ത്, റിതേഷ് ദേശ്മുഖ് എന്നവരടക്കം ഒട്ടേറെ ബോളിവുഡ് താരങ്ങളും ആശംസകളുമായി രംഗത്തെത്തി.

ജൂലൈ രണ്ടിന് പോളണ്ടിലായിരുന്നു ഹിമയുടെ ആദ്യ സ്വര്‍ണം. ഏഴിന് പോളണ്ടിലെ തന്നെ കുട്‌നോ അത്‌ലറ്റിക്‌സ് മീറ്റിലെ 200 മീറ്ററിലും ഹിമ സ്വര്‍ണം നേടി. 23.92 സെക്കന്‍ഡിലാണ് ഹിമ മത്സരം പൂര്‍ത്തിയാക്കിയത്. ആറ് ദിവസങ്ങള്‍ക്ക് ശേഷം ചെക്ക് റിപ്പബ്ലിക്കിലെ ക്ലഡ്‌നോ അത്‌ലറ്റിക് മീറ്റിലും സ്വര്‍ണം. ഇത്തവണ 200 മീറ്ററിലെ സമയം 23.43 സെക്കന്‍ഡ്. പിന്നാലെ  ടബോര്‍ അത്‌ലറ്റിക് മീറ്റിലും ഹിമ സ്വര്‍ണം നേടി. ചെക് റിപ്പബ്ലിക്കിലെ നോവ് മെസ്‌റ്റോയില്‍ നടന്ന മത്സരത്തില്‍ ഇഷ്ടയിനമായ 400 മീറ്ററിലാണ് ഹിമ അവസാനത്തെ സ്വര്‍ണം നേടിയത്. 52.09 സെക്കന്‍ഡില്‍ ഹിമ മത്സരം പൂര്‍ത്തിയാക്കി. ജൂലൈ രണ്ടിന് ശേഷം ഹിമ നേടുന്ന അഞ്ചാം സ്വര്‍ണ നേട്ടമാണിത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...