വൈകാരികമാകാതെ, പ്രായോഗികമായി ചിന്തിക്കൂ; ധോണിയോട് തുറന്നടിച്ച് ഗംഭീര്‍

ms-dhoni-gautam-gambhir
SHARE

മുന്‍‌ ക്യാപ്റ്റന്‍‌ ധോണിക്കെതിരെ ഒളിയമ്പുമായി ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. വെസ്റ്റ് ഇന്‍‍ഡീസിനെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തിര​ഞ്ഞെടുപ്പിനെച്ചൊല്ലി അകത്തുംപറത്തും ചൂടേറിയ ചര്‍ച്ചയാണ് നടക്കുന്നു. ആ ചര്‍ച്ചയുടെ ചൂടുകൂട്ടുന്നതാണ് ഗൗതം ഗംഭീറിന്റെ വാക്കുകള്‍. ടീമിനെ തിരഞ്ഞെടുക്കുന്നത് ഭാവിയെ കരുതിയാവണമെന്ന് പാര്‍ലമെന്റ് അംഗം കൂടിയായ ഈ മുന്‍ ഓപ്പണര്‍ പറയുന്നു.  

ധോണി വാക്കു പാലിക്കണം

മുമ്പ് ടീം തിരഞ്ഞെടുക്കുമ്പോഴും പ്ലയിങ് ഇലവന്‍ തിരഞ്ഞെടുക്കുമ്പോഴും ധോണി യുവതാരങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരുന്നത്. ഒരിക്കല്‍ ഓസ്ട്രേലിയയില്‍ വച്ച് തന്നോടും സച്ചിന്‍ തെന്‍ഡുല്‍ക്കറോടും വീരേന്ദര്‍ സേവാഗിനോടും ധോണി പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നുവെന്ന് ഗംഭീര്‍ പറഞ്ഞു. ക്രിക്കറ്റ് ഗ്രൗണ്ട് വലുതായതിനാല്‍ നിങ്ങള്‍ മൂന്നുപേരെയും ഒരുമിച്ച് പരിഗണിക്കാനാവില്ല. യുവതാരങ്ങള്‍ക്കായി അവസരം ഒരുക്കണം. ഇതായിരുന്നു ധോണിയുടെ വാക്കുകള്‍. ഭാവിയെകരുതിയും യുവതാരങ്ങള്‍ക്കായും നിലകൊണ്ട ധോണിക്ക് ഇപ്പോള്‍ ചിന്തിക്കേണ്ടത് ആ വിധത്തിലാണെന്നും ഗംഭീര്‍ പറഞ്ഞു. 

ധോണിക്ക് പകരം  ഋഷഭ് പന്തോ, ഇഷാന്‍ കിഷനോ, സഞ്ജു സാംസണോ വരട്ടെ, അവര്‍ക്ക് മികവ് തെളിയിക്കാന്‍ കുറഞ്ഞത് ഒന്നരവര്‍ഷമെങ്കിലും സമയം നല്‍കണം. അങ്ങനെ നല്‍കിയാല്‍ അടുത്ത ലോകകപ്പ് ആകുമ്പോഴേക്കും ടീമിന് നല്ലൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെ ലഭിക്കുമെന്ന് ഗംഭീര്‍ പറ‍ഞ്ഞു. ധോണി ഇന്ത്യയ്ക്ക് ലോകകപ്പ് നേടിതന്നിട്ടുണ്ടെങ്കിലും മറ്റ് ക്യാപ്റ്റന്മാര്‍ മോശക്കാരല്ലെന്ന് ഓര്‍ക്കണം. ഒപ്പം ക്യാപ്റ്റന്‍ എന്ന നിലയില്‍ വിജയങ്ങള്‍ ധോണിയുടേത് മാത്രമായിരുന്നില്ലെന്നും അത് ടീമിന്റെ ഒന്നാകെയുള്ള വിജയമാണെന്നും ഗംഭീര്‍ പറഞ്ഞു. എന്നാല്‍ തോല്‍ക്കുമ്പോള്‍ ക്യാപ്റ്റനെ മാത്രം കുറ്റപ്പെടുത്തുന്ന രീതി ശരിയല്ലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കുമ്പോഴാണ് ഗൗതം ഗംഭീറിനെ മോശം ഫോമിന്റെ പേരില്‍ ധോണി ടീമില്‍ നിന്ന് ഒഴിവാക്കിയത്. പിന്നീട് ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയെങ്കിലും ധോണി ഗംഭീറിനെ ടീമിലേക്ക് പരിഗണിച്ചില്ല. പിന്നീടൊരിക്കലും ഗംഭീറിന് ടീമില്‍ കയറാനുമായില്ല. ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നുള്ള ബിജെപിയുടെ ലോക്സഭാ എംപിയാണ് ഗംഭീര്‍.

MORE IN SPORTS
SHOW MORE
Loading...
Loading...