വിന്‍ഡീസിലേക്ക് ധോണിക്ക് പകരം പന്തോ? ഗ്രൂപ്പ് 'കളി' ശക്തം; ആകാംക്ഷയേറ്റും ഈ ലൈനപ്പ്

kohli-pant-dhoni-1
SHARE

ടീം പ്രഖ്യാപനത്തിന് തയാറെടുക്കുന്ന സിലക്ഷന്‍ കമ്മിറ്റിക്ക് മുന്നില്‍ താരങ്ങളുടെ തിരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയാകും. ലോകകപ്പ് ക്രിക്കറ്റിനുശേഷം ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പരകള്‍ തുടങ്ങുകയാണ്. ആദ്യ പര്യടനം വെസ്റ്റ് ഇന്‍ഡീസിലേയ്ക്കാണ്. ടീം തിരഞ്ഞെടുപ്പിന് സിലക്ഷന്‍ കമ്മിറ്റി തയാറെടുക്കുമ്പോള്‍ ആരൊക്കെ പുറത്തുപോകും ആരൊക്കെ അകത്താകും എന്നതാണ് ആരാധകര്‍ ആകാംഷയോടെ ഉറ്റുനോക്കുന്നത്. ധവാന്‍ തിരിച്ചെത്തുമോ, ധോണി ഉണ്ടുകുമോ, വിരാട് കോലിക്ക് വിശ്രമം നല്‍കുമോ, ഏകദിനത്തിനും ടെസ്റ്റിനും വേറെ വേറെ ക്യാപ്റ്റന്‍മാര്‍ വരുമോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വെള്ളിയാഴ്ചത്തെ ടീം തിരഞ്ഞെടുപ്പില്‍ ലഭിക്കും.

ധോണി ടീമിലുണ്ടാകുമോ?

38കാരനായ ധോണി ലോകകപ്പോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ അതുണ്ടായില്ല. ധോണിയുടെ കാര്യം ധോണിക്കുമാത്രമേ അറിയൂ എന്നാണ് ബിസിസിഐ പ്രതികരിച്ചത്. സഹതാരങ്ങള്‍ക്കും ടീം മാനേജ്മെന്റിനും ഇതുതന്നെയാണ് പറയാനുള്ളത്. സിലക്ഷന്‍ കമ്മിറ്റിയാണ് താരങ്ങളുടെ വിരമിക്കല്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കേണ്ടത്. എന്നാല്‍ ധോണിയോട് സംസാരിക്കാന്‍ ഇതുവരെ ആരും മുതിര്‍ന്നിട്ടില്ലെന്നാണ് അറിയുന്നത്. പക്ഷെ ഇനിയെങ്കിലും പുതിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെ ടീമിലെടുക്കണമെന്നാണ് ഒരുപക്ഷം പറയുന്നത്. പ്രത്യേകിച്ച് അടുത്തവര്‍ഷം ട്വന്റി 20 ലോകകപ്പ് നടക്കുന്നതിനാല്‍. അതുകൊണ്ട് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമിലേയ്ക്ക് ധോണിയെ പരിഗണിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റിഷഭ് പന്തായിരിക്കും പകരക്കാരന്‍. ഓഗസ്റ്റ് മൂന്നിന് മൂന്നുമല്‍സരങ്ങളുടെ ട്വന്റി 20 പരമ്പരയോടെ തുടങ്ങും. പിന്നാലെ മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പരയും തുടങ്ങും. ട്വന്റി 20, ഏകദിന പരമ്പരകളില്‍ വിരാട് കോലിക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചേക്കും. ഇരുവരും ഓഗസ്റ്റ് 22ന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ ടീമിനൊപ്പം ചേരും.

വേറെ വേറെ ക്യാപ്റ്റന്മാര്‍ വരുമോ?ലോകകപ്പിലെ ടീമിന്റെ ബാറ്റിങ് ഓര്‍ഡറും ടീം സിലക്ഷനും സെമിയിലെ തോല്‍വിയും ഒപ്പം രോഹിത് ശര്‍മയുടെ മിന്നുന്ന ബാറ്റിങ്ങുമാണ് വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ തര്‍ക്കമായത്. കോലിക്കുപകരം രോഹിത് ശര്‍മ ഏകിദന, ട്വന്റി 20 ടീമുകളുടെ ക്യാപ്റ്റനാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വിരാട് കോലിക്ക് വിശ്രമം നല്‍കുന്നതിനാല്‍ രോഹിത് ശര്‍മയാവും വിന്‍ഡീസില്‍ ഇന്ത്യയെ നയിക്കുക. രണ്ടു ക്യാപ്റ്റന്മാര്‍ എത്തിയാല്‍ ടീമില്‍ സംഘര്‍ഷമുണ്ടാകുമെന്നാണ് മറുവാദം. അതിനാല്‍ കോലിതന്നെ ക്യാപ്റ്റനായി തുടരട്ടെയാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാല്‍ ലോകകപ്പിനു പിന്നാലെ ടീമില്‍ ഇതിനകം ഗ്രൂപ്പുകള്‍ രൂപപ്പെട്ടുകഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ധവാന്‍ തിരിച്ചെത്തുമോ?

പരുക്കുമൂലം ലോകകപ്പിനിടെ നാട്ടിലേക്ക് മടങ്ങിയ ശിഖര്‍ ധവാന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തയില്ല. കാലിനുപരുക്കേറ്റ വിജയ് ശങ്കര്‍ വീണ്ടും ടീമിലെത്തുന്ന കാര്യത്തിലും ഉറപ്പില്ല. ദിനേശ് കാര്‍ത്തിക്കിന്റെ സ്ഥാനവും ഉറപ്പില്ല.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...