ഷാംപെയ്ൻ പൊട്ടിച്ച് ഇംഗ്ലീഷ് താരങ്ങളുടെ ആഘോഷം; ഓടിമാറി മോയിനും റഷീദും; വിഡിയോ

moin-rashid
SHARE

ക്രിക്കറ്റ് തറവാട്ടിലേക്ക് ലോകകപ്പിന്റെ ആദ്യ കിരീടം വന്നെത്തിയതിന്റെ ആഘോഷങ്ങൾ ഇംഗ്ലണ്ടിൽ തുടരുകയാണ്. ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടിയുള്ള അവസാന മണിക്കൂർ. ഒടുവിൽ ജയം ഇംഗ്ലണ്ടിന്റെ ഭാഗത്ത്. കിരീടം ഏറ്റുവാങ്ങി ഇംഗ്ലീഷ് താരങ്ങള്‍ നടത്തിയ ഒരു ആഘോഷത്തിന്‍റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടുന്നത്. ആഘോഷത്തിന്‍റെ ഭാഗമായി താരങ്ങള്‍ ഷാംപെയ്ന്‍റെ കുപ്പി പൊട്ടിച്ചു. ടീമംഗങ്ങൾ മുഴുവൻ നിരന്നുനിൽക്കുമ്പോഴായിരുന്നു ഇത്. എന്നാൽ കുപ്പി പൊട്ടിച്ച ഉടൻ തന്നെ രണ്ട് പേർ ഓടി മറയുന്നത് കാണാം. മോയിന്‍ അലിയും ആദില്‍ റഷീദുമാണ് ഓടിമാറിയവർ. 

ഇസ്ലാം മതവിശ്വാസികളായതുകൊണ്ടാണ് താരങ്ങള്‍ ഷാംപെയ്ന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് മാറിയത്. മുൻപും സമാനമായ സംഭവത്തിൽ ഇരുവരും ശ്രദ്ധനേടിയിട്ടുണ്ട്. 2017ല്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോഴും 2015ല്‍ ആഷസ് പരമ്പര വിജയിച്ചപ്പോഴും എല്ലാം ഇത്തരത്തില്‍ ഇവർ മാറി നിന്നിട്ടുണ്ട്. വലിയ രീതിയിലുള്ള പ്രശംസയാണ് ഇവർക്ക് ഇതിലൂടെ ലഭിക്കുന്നത്.

വിഡിയോ കാണാം :

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...