കന്നിക്കിരീടത്തിൽ മുത്തമിടാൻ കിവീസും ഇംഗ്ലണ്ടും

cwccup
SHARE

വലിയ വേദികളില്‍ നിര്‍ഭാഗ്യം പിന്തുടരുന്ന രണ്ടുടീമുകളാണ് ലോര്‍ഡ്സില്‍ ആദ്യലോകകിരീടം സ്വന്തമാക്കാന്‍ ഇറങ്ങുന്നത്.ട്വന്റി ട്വന്റി ലോകകിരീടമാണ് ക്രിക്കറ്റ് മൈതാനം ഇംഗ്ലണ്ടിന് സമ്മാനിച്ച വലിയ നേട്ടം. ചാംപ്യന്‍സ് ട്രോഫിയില്‍ ഒതുങ്ങുന്നു കീവീസിന്റെ നേട്ടം 

ക്രിക്കറ്റ് കണ്ടുപിടിച്ചവരുടെ മൈതാനത്തെ കിരീടധാരണത്തിനായുള്ള കാത്തിരിപ്പ് അവസാനിച്ചത് 2010 ല്‍ അതിന്റെ ക്രിക്കറ്റിന്റെ പുതിയമുഖമായ ട്വന്റി ട്വന്റിയിലെ ലോകകപ്പ് നേട്ടത്തിലൂടെ. 1979ലും 87ലും 92ലും ഫൈനലില്‍ തോറ്റുമടങ്ങിവരാണ് ഇംഗ്ലണ്ട്. കരുത്തരുടെ മാത്രം പോരാട്ടവേദിയായ ചാംപ്യന്‍സ് ട്രോഫിയില്‍ രണ്ടുതവണ ഇംഗ്ലണ്ട് ഫൈനലില്‍ വീണു .അത് 2004ലും 2013 ലും . 1973ല്‍ ആദ്യമായി ബാറ്റും ബോളുമെടുത്ത ന്യൂസീലന്‍ഡ് രണ്ടര പതിറ്റാണ്ടിന് ശേഷമാണ് ആദ്യമായി ഒരു കിരീടം നേടിയത് 2000ല്‍  ഇന്ത്യയെ തോല്‍പിച്ച് നേടിയ ചാംപ്യന്‍സ് ട്രോഫി . 

2009 ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍  2015 ലോകകപ്പ് ഫൈനലിലും അയല്‍ക്കാരായ ഓസ്ട്രേലിയയോട  തോറ്റ് കീവീസ് മൈദാനം വിട്ടു.

MORE IN SPORTS
SHOW MORE
Loading...
Loading...