ൈഫനല്‍ ഉറപ്പിച്ചു, മടക്കടിക്കറ്റ് ബുക്ക് ചെയ്തില്ല; ഇംഗ്ളണ്ടില്‍ കുടുങ്ങി ഇന്ത്യന്‍ ടീം

CRICKET-WORLDCUP-IND-NZL/
SHARE

ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോടേറ്റ അപ്രതീക്ഷിത തോല്‍വി ഇന്ത്യന്‍ ടീമിന്റെ കണക്കുകൂട്ടലുകള്‍ അപ്പാടെ തെറ്റിച്ചു. ഫൈനലില്‍ എത്തുമെന്ന കണക്കു കൂട്ടലില്‍ ടീമിനു മടങ്ങാനുള്ള വിമാനടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല. 

ടീമംഗങ്ങള്‍ കൂടാതെ കുടുംബാംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും അടക്കമുള്ളവര്‍ക്ക് ടിക്കറ്റ് വേണം. സെമിയില്‍ തോറ്റതിനു ശേഷമാണ് ബിസിസിഐ ടിക്കറ്റിനു ശ്രമിച്ചത്. എന്നാല്‍ ടിക്കറ്റ് കിട്ടിയില്ല. ഇതോടെ 14 വരെ ഇംഗ്ളണ്ടില്‍ തന്നെ തുടരേണ്ട സ്ഥിതിയായി. ലോകകപ്പില്‍ നിന്നും പുറത്തായതോടെ വ്യാഴാഴ്ച തന്നെ താരങ്ങള്‍ മാഞ്ചസ്റ്ററിലെ ഹോട്ടല്‍ വിട്ടിരുന്നു. നഗരത്തിലെ മറ്റൊരു ഹോട്ടലിലാണ് ഇപ്പോള്‍ താമസം. ഓരോരുത്തര്‍ക്കും പോകേണ്ട സ്ഥലങ്ങള്‍ക്കനുസരിച്ച് പ്രത്യേക സംഘങ്ങളായിട്ടാണ് ഇംഗ്ളണ്ടില്‍ നിന്നും തിരിക്കുകയെന്നു ബിസിസിഐ അറിയിച്ചു. 

MORE IN SPORTS
SHOW MORE
Loading...
Loading...