'ധോണി വിരമിക്കരുത്'; സെമി തോൽവിക്ക് പിന്നാലെ ആരാധകർ; ചർച്ച

dhoni-twitter-11
SHARE

ലോകകപ്പ് സെമിയിൽ ന്യൂസിലാൻഡിനോട് തോറ്റ് ടീം ഇന്ത്യ പുറത്തായതിന് പിന്നാലെ മഹേന്ദ്രസിങ് ധോണി വിരമിക്കുന്ന ചർച്ചകൾ സജീവമായിരുന്നു. എന്നാൽ ധോണി വിരമിക്കരുത് എന്നാണ് ഒരുവിഭാഗം ആരാധകരുടെ ആവശ്യം. ധോണി വിരമിക്കരുത് എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ലിസ്റ്റിലുണ്ട്. 

ഈ ലോകകപ്പിന് ശേഷം ധോണി വിരമിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. സെമിയിലെ തോൽവിയോടെ ധോണി ഉടൻ വിരമിക്കുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഇതോടെയാണ് ധോണി വിരമിക്കരുതെന്ന് ട്വിറ്ററിൽ ആരാധകർ ആവശ്യപ്പെട്ടിരിക്കുന്നത്. 

#donotretiredhoni എന്ന ഹാഷ്ടാഗ് ആണ് ട്വിറ്ററിൽ പ്രചരിക്കുന്നത്. 18 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി.  മൂന്ന് മുൻനിരവിക്കറ്റുകൾ നഷ്ടമായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ധോണിയെത്തിയതോടെ നേരിയ പ്രതീക്ഷ. എന്നാൽ അപ്രതീക്ഷിതമായി ധോണി റണ്ണൗട്ടായി. പതിനെട്ട് റൺസിന് ജയിച്ച ന്യൂസിലാന്‍ഡ് ഫൈനലിലെത്തി. 

MORE IN SPORTS
SHOW MORE
Loading...
Loading...