ട്രാക്കിലെ മികവിന് വാഗ്ദാനം രേഖകളിൽ മാത്രം; കായികതാരങ്ങള്‍ക്ക് നിരാശ

athlet-web
SHARE

കായിക താരങ്ങള്‍ക്കായി പ്രഖ്യാപിച്ച ജോലി നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. ദേശീയ രാജ്യാന്തര മല്‍സരങ്ങളില്‍ മെഡലുകള്‍ നേടിയവര്‍ക്ക് അഞ്ചുമാസം മുമ്പ് പ്രഖ്യാപിച്ച ജോലിയാണ് ഇപ്പോഴും വാഗ്ദാനം മാത്രമായൊതുങ്ങുന്നത്.  രണ്ടു മാസത്തിനകം നിയമനം നല്‍കുമെന്ന പ്രഖ്യാപനം നടപ്പാക്കാത്തതിന്റെ നിരാശയിലാണ് കായിക താരങ്ങള്‍.

രാജ്യത്തിനും സംസ്ഥാനത്തിനുമായി ട്രാക്കിലും ഫീല്‍ഡിലും  നേട്ടങ്ങള്‍ കൊയ്ത ഇവര്‍ക്ക്, ജോലി നല്‍കുമെന്ന് ഫെബ്രുവരിയിലാണ് കായിക വകുപ്പ് പ്രഖ്യാപിച്ചത്. 249 താരങ്ങള്‍ മികവിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ സര്‍ക്കാര്‍ സര്‍വീസിലെന്ന് മന്ത്രി ഇ.പി.ജയരാജന്‍ ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ ആ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ഇവര്‍ക്ക് ഇനിയും നിരാശയാണ് ഫലം. ഒടുവില്‍ മുഖ്യമന്ത്രിയുടെ സഹായം തേടിയെത്തി.

2010–2014 സ്പോര്‍ട്സ് ക്വാട്ടയില്‍ ഇന്ത്യന്‍ ഹോക്കി ടീം താരം പി.ആര്‍ ശ്രീജേഷിന് മാത്രമാണ് ജോലി ലഭിച്ചത്. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലിയില്‍ ഉടന്‍ പ്രവേശിക്കാമെന്ന് കരുതി വിദേശ ജോലി ഉപേക്ഷിച്ച് ജന്മനാട്ടില്‍ തിരിച്ചെത്തിയവരും ഇക്കൂട്ടത്തിലുണ്ട്. 

MORE IN SPORTS
SHOW MORE
Loading...
Loading...