'56 ഇഞ്ച് നെഞ്ചിനിരിക്കട്ടെ ഒരു ഹാപ്പി ബർത്ത്ഡേ’; ഗാംഗുലിക്ക് സെവാഗിന്റെ വേറിട്ട ആശംസ

sehwag08
SHARE

ഉരുളയ്ക്കുപ്പേരി പോലുള്ള ട്വീറ്റുകൾക്കും ട്രോളുകൾക്കും പ്രശസ്തനാണ് സമൂഹ മാധ്യമങ്ങളിൽ വീരേന്ദർ സെവാഗ്. സാക്ഷാൽ സൗരവ് ഗാംഗുലിക്കുള്ള പിറന്നാൾ ട്വീറ്റാണ് ഇക്കുറി സ്വന്തം ശൈലി കൊണ്ട് സെവാഗ് 'വ്യത്യസ്ത'മാക്കിയത്. വീരുവിന്റെ ആശംസ കണ്ട്  ദാദ വരെ ചിരിച്ചു പോയെന്നാണ് സമൂഹ മാധ്യമങ്ങൾ പറയുന്നത്.

ഗാംഗുലിയെ കുറിച്ചുള്ള സെവാഗിന്റെ വിശേഷണങ്ങൾ ആകെ 56 ന്റെ കളിയാണെന്നതാണ് രസകരം. 56 ഇഞ്ച് നെഞ്ചളവുള്ള ക്യാപ്റ്റൻ, ജനിച്ചത് ഏഴാം മാസം എട്ടാം തിയതി, അത് ഗുണിച്ചാലും 56, തീർന്നില്ല ലോകകപ്പിൽ 56 ശരാശരിയാണ് ക്യാപ്ടനുണ്ടായിരുന്നതെന്നും സെവാഗ് കുറിച്ചിട്ടുണ്ട്. ഗാംഗുലി ജഴ്സി അഴിച്ച് വീശുന്ന ചിത്രത്തോടൊപ്പമാണ് വീരുവിന്റെ ട്വീറ്റ്. 

ഹാപ്പി ബർത്ത് ഡേ ദാദ എന്ന ഹാഷ്ടാഗിലാണ് ആരാധകരും അദ്ദേഹത്തിന്റെ സഹതാരങ്ങളും ആശംസകൾ അറിയിച്ചിരിക്കുന്നത്. 424 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി 18,575 റൺസുകളാണ് ഗാംഗുലി നേടിയത്. ഭാവി താരങ്ങളെ വളർത്തിയെടുക്കുന്നതിന് പുറമേ കമന്ററി ബോക്സിലെ സ്ഥിര സാന്നിധ്യം കൂടിയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ സ്വന്തം ദാദ.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...