ഹിറ്റ്മാനോ വാർണറോ? 'റൺ മെഷീൻ' ആരാവും; സെമി വരെ കാത്തിരിക്കാം

rohit-08
SHARE

ഈ ലോകകപ്പിലെ റൺെമഷീൻ രോഹിത് ശർമ്മയോ അതോ ഡേവിഡ് വാർണറോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. ഒറ്റ ലോകകപ്പിൽ അഞ്ച് സെഞ്ചുറികളെന്ന സ്വപ്ന നേട്ടത്തിലാണ് രോഹിത് ഇപ്പോൾ. നാളെ മാഞ്ചസ്റ്ററിൽ സെഞ്ചുറി നേടാനായാൽ സച്ചിന്റെ േപരിലുള്ള റെക്കോർഡാവും പഴങ്കഥയാവുക. 647 റൺസാണ് താരത്തിന്റെ ഇപ്പോഴത്തെ സമ്പാദ്യം. അർധ സെഞ്ചുറിയാണ് നേടുന്നതെങ്കിലും റെക്കോർഡ് പിറക്കും.

റൺവേട്ടയിൽ രണ്ടാം സ്ഥാനക്കാരനാണെങ്കിലും തൊട്ട് പിന്നാലെയാണ് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ ഉള്ളത്. 638 റൺസ് താരം ഇതിനകം നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇരുവരിലും ആരാണ് റൺവേട്ടയിൽ കേമൻ എന്ന് കൂടി തെളിയിക്കുന്നതാകും സെമിഫൈനലുകൾ. 

ഒറ്റ ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരം നിലവിൽ സച്ചിനാണ്. 2003 ലെ ലോകകപ്പിൽ 673 റൺസാണ് മാസ്റ്റർ ബ്ലാസ്റ്റർ സ്വന്തം പേരിൽ കുറിച്ചത്. 2007ൽ മാത്യു ഹെയ്ഡൻ നേടിയ 659 റൺസും രോഹിത്തിനും വാർണർക്കും മുന്നിലുണ്ട്. എന്നാൽ സെമി മത്സരങ്ങൾ കൂടി കഴിയുന്നതോടെ ഇരുവരും മുന്നിലെത്തുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. 

രോഹിതിനും വാര്‍ണർക്കും പിന്നാലെ ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസൻ (606), ഓസ്ട്രേലിയൻ ക്യാപ്ടൻ ആരോൺ ഫിഞ്ച് (507), ഇംഗ്ലീഷ് താരം ജോ റൂട്ട്(500) എന്നിവരാണ് ഈ ലോകകപ്പിൽ 500 റൺസ് നേടിയ താരങ്ങൾ. 

MORE IN SPORTS
SHOW MORE
Loading...
Loading...