അവധിയില്ലാതെ വർക്ക് ഔട്ട്; മടിയന്മാർ കോലിയെ കണ്ടു പഠിക്കൂ; വൈറൽ വിഡിയോ

kohli-video
SHARE

നാളെ മുതൽ ജിമ്മിൽ പോകുമെന്നും വർക്ക് ഔട്ട് ചെയ്യുമെന്നും പ്രതി‍ജ്ഞ ചെയ്തിട്ട് ഒന്നു നടപ്പിലാക്കാതെ പോകുന്നവരാണ് പലരും. അവർക്ക് ഒരു പാഠമാകുകയാണ് ഇന്ത്യൻ നായകൻ വിരാട് കോലി. ഇപ്പോഴിതാ ലോകകപ്പ് മൽസരങ്ങൾക്കിടയിലും മുടക്കാതെ വ്യായാമം ചെയ്യുകയാണ് താരം. ഇതിന്റെ വിഡിയോയും പങ്കുവച്ചിട്ടുണ്ട്. ഇതിന്റെ കൂടെ യുള്ള തലക്കെട്ടാണ് ശരിക്കും പ്രചോദനമാകുന്നത്.

'ഒരു ദിവസവും അവധിയല്ല, കഠിനാധ്വാനത്തിലൂടെ അല്ലാതെ ഒന്നും സാധ്യമല്ല' എന്നാണ് കോലി വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. വി‍‍‍ഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരം വ്യായാമം ചെയ്യുന്നതുകണ്ടാൽ തന്നെ വിയർക്കുമെന്നാണ് പലരും കുറിച്ചിരിക്കുന്നത്

കോലിയുടെ വർക്ക് ഔട്ട് വിഡിയോ കാണാം:

MORE IN SPORTS
SHOW MORE
Loading...
Loading...