ട്വന്റി 20 യോഗ്യത നേടാൻ പോരാടി ഇറ്റലിയും ഡെൻമാർക്കും

italy-denmark
SHARE

 ഇറ്റലിയും ഡെന്‍മാര്‍ക്കും ജര്‍മനിയുമെല്ലാം ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുകയാണ് . 2020 ലെ ട്വന്റി 20 ലോകകപ്പ് യോഗ്യതയാണ് ലക്ഷ്യം. വമ്പന്‍ ടീമുകള്‍ അണിനിരക്കുന്ന ക്രിക്കറ്റ് ലോകകപ്പിനോളം വരില്ലെങ്കിലും ജര്‍മനിക്കും ഇറ്റലിക്കും ഡെന്‍മാര്‍ക്കിനുമൊക്കെ ഇത് ജീവന്‍ മരണ പോരാട്ടമാണ്. 20 20 ലോകകപ്പ് യോഗ്യതാമല്‍സരങ്ങള്‍ക്ക് യോഗ്യതനേടാനാണ് ഈ യൂറോപ്യന്‍ ടൂര്‍ണമെന്റ് ഐസിസി നടത്തുന്നത് . ഡെന്‍മാര്‍ക്കിനെതിരായ മല്‍സരത്തില്‍ ജേഴ്സി വിക്കറ്റ് കീപ്പര്‍ ജെയ്ക്ക് ഡന്‍ഫോഡിന്റെ ക്യാച്ച് ട്വിറ്ററില്‍ വൈറലായതോടെയാണ് ഇങ്ങനെയൊരു ക്രിക്കറ്റ് ടൂര്‍ണമന്റെ് ലോകകപ്പിനൊപ്പം നടക്കുന്നുണ്ടെന്ന് ക്രിക്കറ്റ് ആരാധകര്‍ അറിയുന്നത് 

മൂന്നുമല്‍സരങ്ങളില്‍ മൂന്നുംജയിച്ച ജേഴ്സിയും ഇറ്റലിയുമാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍ . ജര്‍മനി തൊട്ടുപിന്നാലെയുണ്ട് . യൂറോപ്യന്‍ ഫൈനല്‍സില്‍ ഒന്നാമെത്തുന്നവര്‍ക്ക് ഗ്ലോബര്‍ ക്വാളിഫയറിന് യോഗ്യത ലഭിക്കും. അവിടെ ജയിച്ചാല്‍ ഓസ്ട്രേലിയയിലേയ്ക്ക് ട്വന്റി ട്വന്റി ലോകകപ്പിന് പറക്കാം . 16 ടീമകളാണ് അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പില്‍ മല്‍സരിക്കുക.

MORE IN SPORTS
SHOW MORE
Loading...
Loading...