സർഫ്രാസ് നിങ്ങളെന്തൊരു തടിയനാണ്; അലറി ആരാധകൻ‍; വിഡിയോ

പാക് നായകൻ സർഫ്രാസ് അഹമ്മദിനെ തടിയനെന്നു വിളിച്ച് പരിഹസിച്ച് ആരാധകൻ. ലോകകപ്പില്‍ ഇന്ത്യയോട് തോറ്റതിനു പിന്നാലെയാണ് സർഫ്രാസിനെ തടിയനെന്നു വിളിച്ച് പരിഹസിച്ചത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

ഇന്ത്യയുമായുള്ള മൽസരത്തിനു തൊട്ടുമുന്‍പ് പാക് ടീം ബർഗറും മിൽക്ക് ഷേക്കും വാങ്ങുന്ന വിഡിയോ നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മൽസരത്തിനിടെ പാക് നായകൻ കോട്ടുവായിടുന്ന വിഡിയോയും ആരാധകരിൽ‌ നിന്ന് വലിയ വിമർശനമാണ് വിളിച്ചുവരുത്തിയത്. നല്ല ഉറക്കം വരുന്നുണ്ട് ഒരു പായ വിരിച്ച് കൊടുക്കൂ എന്ന് പരിഹസിച്ച് കമന്റുകളും എത്തിയിരുന്നു. ടോസ് നേടിയിട്ടും ബാറ്റിങ്ങ് പിച്ച് ആയ മാഞ്ചസ്റ്ററിൽ എന്തുകൊണ്ട് ആദ്യം ബൗളിങ്ങ് തിരഞ്ഞെടുത്തു എന്ന ചോദ്യവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. 

പാക് മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തറും വിമർശനവുമായി രംഗത്തെത്തിയിരുന്നു. സർഫ്രാസിലെ 'തലച്ചോറില്ലാത്തെ ക്യാപ്റ്റൻ' എന്നുപോലും അക്തർ വിശേഷിപ്പിച്ചു.