തുള്ളിച്ചാടി, അലറിവിള‌ിച്ച് ആഘോഷിച്ച് സിവയും പന്തും; ക്യൂട്ട് വിഡിയോ

സോഷ്യൽ മീഡിയയിൽ ധോണിയേക്കാൾ വലിയ താരമാണ് ധോണിയുടെ മകൾ സിവ. ഇന്നലെ പാക്കിസ്താനെതിരെ ഇന്ത്യ മിന്നും വിജയം നേടിയപ്പോഴും ഗാലറിയില്‍ താരമായത് സിവയാണ്. 

ഇന്ത്യന്‍വിജയം ഗാലറിയില്‍ ഋഷഭ് പന്തിനൊപ്പം ആഘോഷിക്കുന്ന സിവയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇരുവരും മത്സരിച്ച് കൂകിവിളിക്കുന്നതും വീഡിയോയില്‍ കാണാം. സിവയുടെ കയ്യിൽ മിഠായിുമുണ്ട്. പന്തിൻറെ മൂക്കിൽ മുഖം മുട്ടിച്ച് സിവ തുള്ളിച്ചാടുന്നതും കാണാം. 

മുൻ‌പും സിവയുടെ പല ക്യൂട്ട് വിഡിയോകളും നവമാധ്യമങ്ങളിൽ വൈറലായിരുന്നു.