ധവാനു പിന്നാലെ ഭുവിയും; ഇനിയൊരു പരുക്ക് താങ്ങാന്‍ ടീം ഇന്ത്യയ്ക്കാവില്ല

dhavan-bhuvi
SHARE

മൂന്ന് മല്‍സരങ്ങളില്‍ ജയിച്ചു, ബദ്ധവൈരികളെയും തകര്‍ത്തു, പക്ഷെ പരുക്ക് ടീം ഇന്ത്യയെ വലയ്ക്കുകയാണ്. മിന്നുന്ന ഫോമില്‍ നിന്ന ശിഖര്‍ ധവാനാണ് ആദ്യം പരുക്കേറ്റ് വീണത്. പിന്നാലെ പേസ് ബോളിങ്ങിലെ ഇന്ത്യയുടെ ശക്തിയായ ഭുവനേശ്വര്‍ കുമാറും വീണു. പേശി വലിവുമൂലം പാക്കിസ്ഥാനെതിരായ മല്‍സരത്തിനിടെ ബോളിങ്ങ് അവസാനിപ്പിച്ച് ഭുവിക്ക് മടങ്ങേണ്ടിവരുന്നു.

ഭുവിക്ക് മൂന്നുമല്‍സരമങ്കിലും നഷ്ടമാകും

തന്റെ മൂന്നാം ഓവര്‍ എറിയുന്നതിനിടെയാണ് ഭുവനേശ്വര്‍ കുമാറിനു പരുക്കേറ്റത്. ഇടതുകാലിലെ പേശിവലിവ് മൂലം ഓവര്‍ പൂര്‍ത്തിയാക്കാന്‍ ഭൂവനേശ്വറിനായില്ല. ശേഷിച്ച രണ്ടുപന്തുകള്‍ വിജയ് ശങ്കര്‍ ആണ് എറിഞ്ഞത്. നടന്നാണ് ഗ്രൗണ്ട് വിട്ടതെങ്കിലും ഇടതുകാല്‍ എന്തിയായിരുന്നു നടപ്പ്. ഈമാസം 22ന് അഫ്ഗാനിസ്ഥാനെതിരെയും ഈമാസം 27ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയും ഭുവനേശ്വര്‍ കളിക്കില്ലെന്ന് ഉറപ്പായി. എന്നാല്‍ ഈമാസം 30ന് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ഒരുപക്ഷെ ഭുവനേശ്വറിന് കളിക്കാനായേക്കും. എന്തായാലും ഭുവനേശ്വറിന്റെ അഭാവത്തില്‍  മുഹമ്മദ് ഷമി പകരം ടീമിലെത്തും. 

കൈവിരലിനുപൊട്ടലുള്ള ധവാന് മൂന്നാഴ്ചത്തെ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ടീമിനൊപ്പം തുടരുന്ന ധവാന്‍. ലീഗിലെ അവസാനമല്‍സരങ്ങളില്‍ കളിക്കാന്‍ സജ്ജമാകുമെന്നാണ് പ്രതീക്ഷ. എങ്കിലും കരുതലായി റിഷഭ് പന്തിനെ ടീം ഇന്ത്യ ഇംഗ്ലണ്ടില്‍ എത്തിച്ചിട്ടുണ്ട്. ധവാന്റെ പരുക്കിനുശേഷം ആദ്യമായാണ് ഇന്ത്യ പുതിയ ഓപ്പണിങ് സഖ്യത്തെ പരീക്ഷിച്ചത്. പാക്കിസ്ഥാനെതിരെ  രോഹിത് ശര്‍മ സെഞ്ചുറിയും കെ.എല്‍.രാഹുല്‍ അര്‍ധസെഞ്ചുറിയും നേടി കൂട്ടുകെട്ട് മികച്ചതെന്ന് തെളിയിച്ചു. എങ്കിലും ഇനിയൊരു പരുക്ക് താങ്ങാന്‍ ടീം ഇന്ത്യയ്ക്ക് ശേഷിയില്ല. ഇനിയൊരാള്‍ക്ക് കൂടി പരുക്കേറ്റാല്‍‌ ടീമിന്റെ സന്തുലിതാവസ്ഥ തകിടംമറിയും.

MORE IN SPORTS
SHOW MORE
Loading...
Loading...