ശുഭ്മാൻ ഗില്ലും സാറ ടെണ്ടുൽക്കറും പ്രണയത്തിലാണോ?; പാണ്ഡ്യയുടെ കമന്റിന് പിന്നിൽ

sara-gilli-post
SHARE

താരങ്ങളും അവരുടെ മക്കളും ഗോസിപ്പുകോളങ്ങളിൽ പലപ്പോഴും ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ കുറച്ച് മുൻപ് പരന്ന ഒരു ഗോസിപ്പ് കൂടുതൽ ചർച്ചയാക്കിയിരിക്കുകയാണ് ഹർദ്ദിക് പാണ്ഡ്യ. സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറയും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരമെന്ന് വിശേഷിപ്പിക്കുന്ന ശുഭ്മൻ ഗില്ലും തമ്മിൽ പ്രണയമാണെന്ന് മുൻപ് ഗോസിപ്പുകൾ ഉയർ‌ന്നിരുന്നു. ഇപ്പോൾ ഹർദ്ദിക് പാണ്ഡ്യയുടെ ഒരു കമന്റാണ് സമൂഹമാധ്യമങ്ങൾ ഏറ്റുപിടിക്കുന്നത്.  

sara-thanku-post

തന്റെ പുതിയ വാഹനമായ റേഞ്ചർ റോവറിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ ഗില്ല് പങ്കുവച്ചിരുന്നു. ഇതിന് താഴെ സുഹൃത്തുക്കളും ആരാധകരും ആശംസകളും കമന്റുകളുമായി എത്തി. ഇക്കൂട്ടത്തിൽ സാറയും കമന്റിട്ടിരുന്നു. ഗില്ല് ഇൗ അഭിനന്ദകമന്റിന് നന്ദി പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഹാര്‍ദിക് പാണ്ഡ്യ എത്തുന്നത്. സാറയുടെ ഭാഗത്തു നിന്ന് നന്ദി അറിയിക്കുന്നു എന്നായിരുന്നു പാണ്ഡ്യയുടെ ട്രോള്‍ പോസ്റ്റ്. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പ് കൂടുതൽ ശക്തമായിരിക്കുകയാണ്. 

MORE IN SPORTS
SHOW MORE
Loading...
Loading...