അവരുടെ ലക്ഷ്യം ആ രണ്ടുപേർ; തന്ത്രത്തില്‍ വീഴരുത്: ഉപദേശവുമായി സച്ചിന്‍

sachin-1
SHARE

പാക്കിസ്ഥാനെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ഉപദേശവുമായി ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. പാക് ബോളര്‍മാരെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും, നെഗറ്റീവ് മാനസികാവസ്ഥയുമായി പാകിസ്ഥാന്‍ ടീമിനെ നേരിടേണ്ടെന്നും സച്ചിന്‍ പറഞ്ഞു. ഞായറാഴ്ചയാണ് ഇന്ത്യ–പാക് പോരാട്ടം. 

ആമിറിന്റെ ഈ അഞ്ച് വിക്കറ്റ് പ്രകടനം കണ്ട് പേടിക്കേണ്ട കാര്യമൊന്നുമില്ലെന്നാണ് സച്ചിന്‍റെ ഉപദേശം. എല്ലാമേഖലയിലും അഗ്രസീവാകണം. ബാറ്റ്സ്മാന്റെ ശരീരഭാഷ പ്രധാനമാണ്. ബോളര്‍മാരെ നല്ല രീതിയില്‍ പ്രതിരോധിക്കുക. ആത്മവിശ്വാസം മുറുകെപിടിക്കുക. ഫോമിലുള്ള പാക് ബോളര്‍മാര്‍ക്കെതിരെ നെഗറ്റീവ് എനര്‍ജിയോടെ കളിക്കേണ്ട ആവശ്യമില്ല. ആമിറിന്‍റെയും വഹാബിന്‍റെയും ലക്ഷ്യം കോലിയും രോഹിതുമായിരിക്കും. അവരുടെ തന്ത്രത്തില്‍ വീഴാതെകളിക്കണം. അവസരംലഭിക്കുമ്പോള്‍ മാത്രം ഷോട്ടിന് മുതിരുക. ഓരോ ബോളിലും ശ്രദ്ധവേണം. -സച്ചിന്‍ ഒരു ഇംഗ്ലീഷ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ അനുഭവംകൂടി കലര്‍ത്തിയുള്ള ഉപദേശം ടീം ഇന്ത്യയ്ക്ക് നല്‍കിയത്. ഞായറാഴ്ചയാണ് ഇന്ത്യ–പാകിസ്ഥാന്‍ മല്‍സരം.

ഇതുവരെ ആറുതവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. ലോകകപ്പില്‍ പാകിസ്ഥാന്‍  ഇതുവരെ ഇന്ത്യയെ തോല്‍പിച്ചിട്ടില്ലെന്ന ചരിത്രം മുന്നിലുണ്ട്. ആ ചരിത്രം അങ്ങനെതന്നെ തുടരാനാണ് സാക്ഷാല്‍ ക്രിക്കറ്റ് ദൈവത്തിന്‍റെ ഉപദേശവും. 

MORE IN SPORTS
SHOW MORE
Loading...
Loading...