ഗ്രൗണ്ടിലിറങ്ങാതെ മാൻ ഓഫ് ദി മാച്ച്; കുട്ടി ആരാധകനെ ഞെട്ടിച്ച് വാർണർ

warner-new
SHARE

സെഞ്ചുറിയടിച്ച് നേടിയ  മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം ഡേവിഡ് വാര്‍ണര്‍ മറ്റൊരാള്‍ക്ക് സമ്മാനിച്ചു . ഗ്രൗണ്ടിലിറങ്ങാതെ തന്നെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചതിന്റെ ഞെട്ടിലലാണ് വാര്‍ണറിന്റെ ഈ കുഞ്ഞ് ആരാധകന്‍ .

ഡേവിഡ് വാര്‍ണര്‍ റണ്ണടിച്ച് കൂട്ടിയപ്പോള്‍ ഗ്യാലറില്‍ കയ്യടിച്ചുകൊണ്ട് ഈ കുഞ്ഞ് ആരാധകനുമുണ്ടായിരുന്നു . പക്ഷേ അപ്പോഴൊന്നും ഇവന്‍ കരുതിക്കാണില്ല . ലോകകപ്പിന്റെ മുദ്ര പദിച്ച മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം തന്റെ കൈകളിലെത്തുമെന്ന് . മല്‍സരം ശേഷം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെയാണ് വാര്‍ണര്‍ പുരസ്കാരം ആരാധകന് നല്‍കിയത് .ഓസ്ട്രേലിയ വിജയവഴിയില്‍ മടങ്ങിയെത്തിതിലും കൊച്ച് ആരാധകന്‍ ഹാപ്പി .

എണ്ണത്തില്‍ കൂടുതല്‍ പാക് ആരാധകരായിരുന്നെങ്കിലും ടീമിനെ പിന്തുണച്ച്  തങ്ങളും പിടിച്ചുനിന്നെന്ന് ഓസീസ് ആരാധകന്‍ പറയുന്നു . മാന്‍ ഓഫ് ദി മാച്ച് പുരസ്കാരത്തിനായി ഇനിയും ഓസ്ട്രേലിയയുടെ മല്‍സരം കാണാന്‍ ഗ്യാലറിയിലുണ്ടാകുമെന്നും ആരാധകന്റെ വെളിപ്പെടുത്തി.

MORE IN SPORTS
SHOW MORE
Loading...
Loading...