ഇതുകൊണ്ടു കൂടിയാണ് കോഹ്‍ലി, നിന്നെ ഞാൻ പ്രണയിക്കുന്നത്! അനുഷ്കയുടെ പ്രശംസ

kohli-anushka
SHARE

കോഹ്‍ലിക്ക് ഇതുകൊണ്ട് കൂടിയാണ് ഞാൻ നിന്നെ പ്രണയിക്കുന്നത്. പറയുന്നത് ഭാര്യ അനുഷ്ക. കാരണമുണ്ട്. സ്റ്റീവ് സ്മിത്തിനെ കൂവിയ കാണികളോട് കയ്യടിക്കാൻ പറഞ്ഞ ഭര്‍ത്താവിൻറെ മാതൃക. ''ആക്രമിച്ച് കളിക്കുന്നവൻ, ദയയുള്ള മനുഷ്യൻ, എന്തെളുപ്പമാണ് സ്നേഹിക്കാൻ'', എന്തെളുപ്പമാണ് സ്നേഹിക്കാന്‍'', അനുഷ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

പന്തു ചുരണ്ടൽ വിവാദം ഓസിസ് താരങ്ങളായ സ്റ്റീവൻ സ്മിത്തും ഡേവിഡ് വാർണറും മറന്നുതുടങ്ങിയെങ്കിലും ഇന്ത്യൻ ആരാധകർ അത്രപെട്ടന്ന് ഒന്നും മറന്നിട്ടില്ല. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന മൽസരത്തിൽ ബൗണ്ടറി ലൈൻ കടന്ന് ഫീൽഡ് ചെയ്യാൻ എത്തിയ സ്മിത്തിനെ ഇന്ത്യൻ ആരാധകർ ചതിയൻ, ചതിയൻ എന്ന് വിളിച്ച് ആർത്തു കൂവിയിരുന്നു. വിളി കേട്ട ഉടൻ തന്നെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ചതിയൻ വിളി നിറുത്തണമെന്ന് ആംഗ്യത്തിലൂടെ കാണികളോട് ആവശ്യപ്പെട്ടു. കൂകി വിളി മതിയാക്കി കയ്യടിക്കാനും ആരാധകരോട് കോഹ്‌ലി പറഞ്ഞത് ക്രിക്കറ്റ് ലോകത്തെ ചർച്ചയാണ്.

മാന്യതയുടെ കളിയെന്നാണ് ക്രിക്കറ്റിനെ വിളിക്കുന്നത്. കോഹ്‌ലി മാന്യതയുടെ പ്രതിരൂപമാണെന്നും ഈ രീതി കളിയുടെ മനോഹാരിത കൂട്ടിയെന്നുമാണ് ആരാധകർ പറയുന്നു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...