സ്മാർട്’ ക്രിക്കറ്റ്; ബാറ്റിങ്ങിൽ സ്മാർടായി വാർണർ

smart-new
SHARE

സ്മാര്‍ട് ലോകത്ത് ക്രിക്കറ്റും സ്മാര്‍ട്ടായിരിക്കുകയാണ്. സ്മാര്‍ട് ബാറ്റാണ് പുതിയ താരം. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് സ്മാര്‍ട് ബാറ്റ് ഉപയോഗിക്കുന്നത് .  സെന്‍സറുകള്‍ ഘടിപ്പിച്ച് ബാറ്റ് ഉപയോഗിക്കാന്‍ 2017ലാണ് ഐസിസി അനുമതി നല്‍കിയത്. 

 സ്മാര്‍ട് ബാറ്റുകൊണ്ടാണ് വാര്‍ണറുടെ ഈ സ്മാര്‍ട് കളി . ബാറ്റിങ് രീതി ഡേറ്റകളാക്കി സൂക്ഷിച്ചുവയ്ക്കാന്‍ ശേഷിയുള്ളതാണ് വാര്‍ണറുടെ ക്രിക്കറ്റ് ബാറ്റ് .  ബാക് ലിഫ്റ്റ് ആങ്കിള്‍ , ബാറ്റ് സ്പീഡ് എന്നിവയൊക്കെ ഡേവിഡ് വാര്‍ണറുടെ ബാറ്റ് ഓര്‍മയില്‍ സൂക്ഷിക്കും. ബംഗളൂരു ആസ്ഥാനമായുള്ള സ്മാര്‍ട് ക്രിക്കറ്റ് എന്ന സ്ഥാപനമാണ് വാര്‍ണര്‍ക്ക് സ്മാര്‍ട് ബാറ്റ് നിര്‍മിച്ചു നല്‍കിയത് . ഹാന്‍ഡിലിലാണ് സെന്‍സര്‍ ചിപ് ഘടിപ്പിച്ചിരിക്കുന്നത് .

    ബാറ്റ് ചെയ്യുമ്പോള്‍ ഡാറ്റ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭിക്കും . ഇതിനുസരിച്ച് ബാറ്റ്സ്മാന് ബാറ്റിങ്ങില്‍ വേണ്ട  മാറ്റങ്ങള്‍ വരുത്താം. മറ്റുതാരങ്ങള്‍ക്ക് പരിശീലകന്‍ നല്‍കേണ്ട നിര്‍ദേശം വാര്‍ണര്‍ക്ക് ബാറ്റിലെ ചിപ് നല്‍കുമെന്ന് സാരം . രണ്ടുവര്‍ഷം മുമ്പ് ഐസിസി സെര്‍സറുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയെങ്കിലും രാജ്യാന്തര ക്രിക്കറ്റില്‍ മറ്റുതാരങ്ങളാരും സ്മാര്‍ട് ബാറ്റ് ഉപയോഗിക്കുന്നില്ല .

MORE IN SPORTS
SHOW MORE
Loading...
Loading...