സ്മിത്തിനെ ചതിയനെന്ന് വിളിച്ചു; അരുതെന്ന് ആഗ്യം കാട്ടി കോഹ്‌ലി; വിഡിയോ

kohli-ask-viewers-to-applaude
SHARE

പന്തു ചുരണ്ടൽ വിവാദം ഓസിസ് താരങ്ങളായ സ്റ്റീവൻ സ്മിത്തും ഡേവിഡ് വാർണറും മറന്നുതുടങ്ങിയെങ്കിലും ഇന്ത്യൻ ആരാധകർ അത്രപെട്ടന്ന് ഒന്നും മറന്നിട്ടില്ല. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന മൽസരത്തിൽ ബൗണ്ടറി ലൈൻ കടന്ന് ഫീൽഡ് ചെയ്യാൻ എത്തിയ സ്മിത്തിനെ ഇന്ത്യൻ ആരാധകർ ചതിയൻ, ചതിയൻ എന്ന് വിളിച്ചു.

ഈ വിളി കേട്ട ഉടൻ തന്നെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ചതിയൻ വിളി നിറുത്തണമെന്ന് ആംഗ്യത്തിലൂടെ കാണികളോട് ആവശ്യപ്പെട്ടു. കൂകി വിളി മതിയാക്കി കയ്യടിക്കാനും ആരാധകരോട് കോഹ്‌ലി പറഞ്ഞത് ക്രിക്കറ്റ് ലോകത്തെ ചർച്ചയാണ്.

മാന്യതയുടെ കളിയെന്നാണ് ക്രിക്കറ്റിനെ വിളിക്കുന്നത്. കോഹ്‌ലി മാന്യതയുടെ പ്രതിരൂപമാണെന്നും ഈ രീതി കളിയുടെ മനോഹാരിത കൂട്ടിയെന്നുമാണ് ആരാധകർ പറയുന്നു. 

MORE IN SPORTS
SHOW MORE
Loading...
Loading...