കുടിവെള്ളം പലർക്കും കിട്ടാക്കനി; കോഹ്‌ലിയുടെ കാറുകൾ കഴുകാൻ കുടിവെള്ളം; പിഴ

കുടിവെള്ളം ഉപയോഗിച്ച് ആഡംബരക്കാറുകൾ കഴുകി, ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‍‌ലിക്ക് പിഴ. രാജ്യത്തെ നിരവധി സംസ്ഥാനങ്ങൾ കുടിവെള്ളമില്ലാതെ കഷ്ടപ്പെടുമ്പോഴാണ് കാറുകൾ കഴുക്കാൻ വെള്ളം പാഴാക്കിയത്. 

പുലർച്ചയാണ് ഫ്ലൈയിങ് സ്ക്വാഡ് ഡ്രൈവറും സഹായിയും ചേർന്ന് കാറുകൾ കുടിവെള്ളം കൊണ്ട് കഴുകുന്നത് കണ്ടെത്തിയത്. രണ്ട് എസ്‌യുവി അടക്കം ആറോ ഏഴോ കാറുകൾ വിരാടിന് സ്വന്തമായിട്ടുണ്ട്. 

ഗുരുഗ്രാം മുൻസിപ്പൽ കോർപറേഷനാണ് പിഴ ഈടാക്കിയത്. 500 രൂപയാണ് പിഴ. പിഴയുടെ തുക കുറഞ്ഞുപോയെന്ന് പലരും ആക്ഷേപം പറയുന്നുണ്ട്. 1000 ലിറ്ററിൽ അധികം വെള്ളം പാഴാക്കിയതിന് വെറും 500 രൂപ മാത്രം പിഴ ഈടാക്കിയാൽ മാത്രം മതിയോ എന്നാണ് പലരുടെയും ചോദ്യം. എന്നാലും ഭയക്കാതെ നടപടിയെടുത്തതിൽ മുൻസിപ്പൽ കോർപറേഷനെ അഭിനന്ദിക്കുന്നവരും കുറവല്ല. 

വിരാട് കോഹ്‌ലിയുടെ സമീപവാസികളിൽ ചിലരും ഇതേ രീതിയിൽ കാറ് കഴുകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.