കോഹ്‌ലിയെ രാജാവാക്കിയ ഐസിസിക്ക് പൊങ്കാല

king-kohli-1
SHARE

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യ മൽസരം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് രാജ്യാന്തര ക്രിക്കറ്റ് സമിതി വിരാട് കോഹ്‌ലിയുടെ ‘രാജ’ വേഷം  പുറത്തിറക്കിയത്. ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലിയെ ആദരിക്കുകയായിരുന്നു ഐസിസിയുടെ ലക്ഷ്യം. എന്നാൽ ഛായാചിത്രത്തിന്റെ അപാകതയും ഐസിസിയുടെ നിലപാടും ആരാധകർ ചോദ്യം ചെയ്തു. 

കോഹ്‌ലിയോ രാഹുലോ?

ആരാധകരുടെ പ്രതികരണങ്ങളിൽ ഏറ്റവും രൂക്ഷമിതായിരുന്നു. ഒരു കയ്യിൽ ബാറ്റും മറുകയ്യിൽ പന്തും പിടിച്ച് കിരീടവും ചൂടി സിംഹാസനത്തിൽ ഇരിക്കുന്ന കോഹ്‌ലിയുടെ ചിത്രം കണ്ടാൽ കെ.എല്‍. രാഹുൽ ആണോ എന്ന് സംശയിക്കും. ഛായാചിത്രത്തിലെ മുഖഛായ രാഹുലുമായിട്ടാണ് സാമ്യം ഏറെ. കോഹ്‌ലിയുടെ ഇരിപ്പടത്തിന് സമീപം ഐ സി സി ഏകദിന ബാറ്റിങ് റാങ്ക്, വിരാട് കോഹ്‌ലി നമ്പർ വൺ എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ സംശയം മാറിക്കിട്ടും. രാജാവിന്റെ നെടുനീളൻ നീലപുറം കുപ്പായത്തിൽ ബിസിസിഐ യുടെ ലോഗോയും ചേർത്തിട്ടുണ്ട്.  King Kohli എന്ന വിശേഷണത്തോടെയായിരുന്നു പോസ്റ്റ്. കോഹ്‌ലി എവിടെ, രാഹുൽ അല്ലെ ഇത്, ഗ്രാഫിക്സ് ഡിസൈനറെ നമിച്ചു, എന്നിങ്ങനെ നീളുന്നു ആരാധകരുടെ കമന്റുകൾ.

ഐ സി സി ആണോ ബിസിസിഐ???

ഈ ചിത്രം കണ്ടാൽ രാജ്യാന്തര ക്രിക്കറ്റ് സമിതി കയ്യാളുന്നത് ബിസിസിഐ ആണെന്ന് തോന്നും. ഐ സി സി ഇങ്ങനെ ഒരു കളിക്കാരനെ മാത്രം പ്രമോട്ട് ചെയ്തത് ശരിയല്ല, ഐ സി സി നിഷ്പക്ഷമല്ല എന്നിങ്ങനെ പോകുന്നു വിമർശനം. എന്തായാലും ലോകകപ്പിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചു കയറി. വിരാട് കോഹ്‌ലിക്ക് ബാറ്റിങ്ങിൽ ശോഭിക്കാൻ പറ്റിയില്ലെങ്കിലും ടീമിനെ ജയിപ്പിക്കാനായി.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.