പാക് ജഴ്സിയിൽ ധോണിയുടെ പേര്, പകച്ച് ക്രിക്കറ്റ് ലോകം

dhoni-jursey
SHARE

പാക്കിസ്ഥാൻ ജഴ്സിയിലെ ആ പേര് കണ്ട് ക്രിക്കറ്റ് ലോകം ഒന്നു പകച്ചു. കാരണം മറ്റൊന്നുമല്ല, ആ ജഴ്സിയിൽ എഴുതിയിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ പേരായിരുന്നു. കണ്ടത് വിശ്വസിക്കാനാകാതെ ഒന്നു കൂടി സൂക്ഷിച്ചു നോക്കി. അതെ ധോണിയുടെ പേര് തന്നെ. എന്താണ് ഈ ചേതോവികാരത്തിനു പിന്നിലെന്നറിയാനായി പിന്നെ അന്വേഷണം. 

പാക്കിസ്ഥാനി ആരാധകനായ ഷെഹ്സാദ് ഉൾ ഹസ്സൻ എന്ന ക്രിക്കറ്റ് പ്രേമിയാണ് ഈ കുസൃതി  ഒപ്പിച്ചത്. പാക്കിസ്ഥാനെ അകമഴിഞ്ഞ് പിന്തുണക്കുമ്പോഴും ധോണിയുടെ കടുത്ത ആരാധകൻ കൂടിയാണ് ഇയാൾ. ഇതിനായി പാക്കിസ്ഥാൻ ജഴ്സിയിൽ ധോണിയുടെ പേരും ഏഴാം നമ്പറും പ്രിന്റ് ചെയ്തു വാങ്ങുകയായിരുന്നു. 

ജൂൺ 16 ന് ഓൾഡ് ട്രാഫോഡിലാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടം. 

MORE IN SPORTS
SHOW MORE