സച്ചിൻ ഇംഗ്ലണ്ടിലേക്ക് ടിക്കറ്റെടുത്തു കൊടുത്തു; സൂപ്പർ ഫാൻ സുധീറും ലോകകപ്പ് ആവേശത്തിൽ

sachin-sudheer-pic
SHARE

സച്ചിനെ ഇഷ്ടപ്പെടുന്നവർക്കെല്ലാം അദ്ദേഹത്തിന്റെ കടുത്ത ആരാധകനായ സുധീർ കുമാർ ചൗധരിയെ കുറിച്ചും അറിയാം. വർഷങ്ങൾക്ക് മുൻപ് ഇതിഹാസത്തിനൊപ്പം ആരാധനയുമായി ചേർന്ന സുധീർ സച്ചിൻ വിരമിച്ചിട്ടും ഗ്രൗണ്ടിലും ഗ്യാലറികളിലും നിറഞ്ഞു. മിസ് യു ടെൻഡുൽക്കർ എന്ന ശരീരത്തിൽ എഴുതി. ഇപ്പോഴിതാ ലോകകപ്പിനിറങ്ങുന്ന ഇന്ത്യൻ ടീമിന് ആവേശം പകരാൻ അദ്ദേഹം ഇംഗ്ലണ്ടിലെത്തിയിരിക്കുകയാണ്. സച്ചിൻ തന്നെയാണ് അതിനുള്ള അവസരം ഒരുക്കിയതും. ഇന്നലെ ഇന്ത്യ–ന്യൂസീലൻഡ് സന്നാഹ മത്സരത്തിലും ഇന്ത്യ, ഇന്ത്യ എന്നാർത്തുവിളിച്ച് ഗാലറിയിൽ സുധീറുണ്ടായിരുന്നു.

18 വർഷം മുൻപ് സച്ചിനു പിന്നാലെ ഓടിത്തുടങ്ങിയ സുധീറിന്റെ ആരാധന ലിറ്റിൽ മാസ്റ്റർ വിരമിച്ച ശേഷവും ടീം ഇന്ത്യയ്ക്കൊപ്പം തുടരുകയാണ്.  319 ഏകദിനങ്ങളിലും 66 ടെസ്റ്റുകളിലും 73 ട്വന്റി20 മത്സരങ്ങളിലും സുധീർ സാന്നിധ്യമായി. ഇന്ത്യയുടെ കളികാണാൻ സ്റ്റേഡിയങ്ങളിലേക്ക് സൈക്കിളിലായിരുന്നു ആദ്യകാലത്ത് യാത്ര. പാക്കിസ്ഥാനിലേക്കും ബംഗ്ലദേശിലേക്കും ഇങ്ങനെ സൈക്കിൾ സവാരി നടത്തിയിട്ടുണ്ട് ഇദ്ദേഹം. 

MORE IN SPORTS
SHOW MORE