ഇന്ത്യയുടെ ടീം സന്തുലിതം; ലോകകപ്പ് വിജയം പ്രവചനാതീതം; ഡേവ് വാട്ട്്മോർ

david-whatmore
SHARE

ഇത്തവണത്തെ ലോകകപ്പ് വിജയി ആര് എന്ന പ്രവചനം അസാധ്യമെന്ന് മുന്‍ രാജ്യാന്തര ക്രിക്കറ്റ് താരവും പരിശീലകനുമായ ഡേവ് വാട്ട്്മോര്‍. സന്തുലിതമായ ടീമാണ് ഇക്കുറി ഇന്ത്യയുടേതെന്നും വാട്മോര്‍ കൊച്ചിയില്‍ പറഞ്ഞു.

ഒന്നിനൊന്ന് മികച്ച ടീമുകളാണ് ഇക്കുറി ഇംഗ്ലണ്ടില്‍ ലോകകിരീടത്തിനായി മാറ്റുരയ്ക്കുന്നതെന്നാണ് വാട്മോറിന്‍റെ പക്ഷം . അതുകൊണ്ടു തന്നെയാണ് വിജയിയാരെന്ന കാര്യത്തിലെ പ്രവചനം അസാധ്യമാകുന്നതും. ബാറ്റ്്സ്മാന്‍മാരാകും ടൂര്‍ണമെന്‍റിന്‍റെ വിധി തീരുമാനിക്കുകയെന്നും വാട്മോര്‍ പറയുന്നു.

മികച്ച ടീമാണ് ഇന്ത്യയുടേതെന്ന് പറഞ്ഞ വാട്മോര്‍,ഐപിഎലിലെ പ്രകടനത്തിന്‍റെ മാത്രം അടിസ്ഥാനത്തില്‍ വിരാട് കോഹ്്ലിയുടെ ക്യാപ്റ്റന്‍സിയെ കുറച്ചു കാണേണ്ടെന്നും ചൂണ്ടിക്കാട്ടി.

തൃപ്പൂണിത്തുറ സ്വാന്‍റണ്‍സ് ക്രിക്കറ്റ് അക്കാദമി പുതുതായി നിര്‍മിച്ച ഫ്ളഡ് ലിറ്റ് സൗകര്യമുളള ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനത്തിനായാണ് കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ കൂടിയായ വാട്മോര്‍ കൊച്ചിയില്‍ എത്തിയത്.

MORE IN SPORTS
SHOW MORE