പതിവ് മുടക്കിയില്ല; ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയന്‍ ടീം യുദ്ധ സ്മാരകം സന്ദര്‍ശിച്ചു

Australia-team
SHARE

ലോകകപ്പിനായി ഇംഗ്ലണ്ടിലേയ്ക്ക് യാത്രതിരിക്കും മുമ്പ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം തുര്‍ക്കി ഗളിപോളിയിലെ ഒന്നാം ലോകമഹായുദ്ധ സ്മാരകം സന്ദര്‍ശിച്ചു. ലോകകപ്പും ആഷസും ഉള്‍പ്പെടെ അഞ്ചുമാസം നീണ്ടുനില്‍ക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനാണ് ഓസ്ട്രേലിയ ഒരുങ്ങുന്നത്.

യുദ്ധസ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നത് ടീമിന്റെ മനോധൈര്യവും  ഒത്തൊരുമയും വര്‍ധിപ്പിക്കുമെന്നാണ്  ഓസ്ട്രേലിയന്‍ മന്ത്രം. സ്റ്റീവ് വോ ക്യാപ്റ്റനായിരുന്ന കാലം മുതല്‍ തുടങ്ങിയ പതിവ് ഇത്തവണ ആരണ്‍ ഫിഞ്ചിന്റെ ഓസ്ട്രേലിയയും തുടര്‍ന്നു . ഗളിപോളിയിലെ ചിത്രങ്ങള്‍ താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.  ജസ്റ്റിന്‍ ലാങ്കര്‍പരിശീലക സ്ഥാനം ഏറ്റെടുത്തശേഷം ഫ്രാന്‍സിലെ ലില്ലിലെയും ബെല്‍ജിയത്തിലെയും യുദ്ധസ്മാരകങ്ങള്‍ ടീം സന്ദര്‍ശിച്ചിരുന്നു . ലില്ലില്‍ നിന്ന് ലോര്‍ഡ്സിലേയ്ക്ക്  എന്നതാണ് ഓസ്ട്രേലിയയുടെ ലോകകപ്പ് മുദ്രാവാക്യം. ഒന്നാം ലോകമഹായുദ്ധത്തില്‍ പതിനായിരത്തിലേറെ ഓസ്ട്രേലിയന്‍ ന്യൂസിലന്‍ഡ് സൈനികരാണ് ഗളിപോളിയില്‍  കൊല്ലപ്പെട്ടത് . 2001ല്‍ ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി സ്റ്റീവ് വോയുടെ നേതൃത്വത്തില്‍ ടീം ഗാളിപോളി സന്ദര്‍ശിച്ചിരുന്നു .

MORE IN SPORTS
SHOW MORE