തോറ്റില്ല; ഗോ‌ളും വഴങ്ങിയില്ല; കേരളത്തിന് അഭിമാനമായി ഗോകുലത്തിന്റെ പെൺപട

gokulam-kerala-women-team
SHARE

വനിത ഐലീഗില്‍ കേരളത്തിന്റെ അഭിമാനമായി ഗോകുലം കേരള. ദേശീയ ടൂര്‍ണമെന്റുകളില്‍ കേരളത്തിന്റെ പുരുഷ ടീമുകള്‍ അവസാന സ്ഥാനക്കാരായി നിരാശപ്പെടുത്തിയപ്പോള്‍ വനിത ഫുട്ബോള്‍ ലീഗില്‍ സെമിഫൈനല്‍ ഉറപ്പിക്കുന്ന ആദ്യ ടീമായി ഗോകുലം. 

നാലാം മല്‍സരത്തില്‍ പഞ്ചിം ഫുട്ബോളേഴ്സിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ഗോകുലം തോല്‍പിച്ചത്.സൂപ്പര്‍ താരങ്ങളായ ദലീമ ചിബാറും രഞ്ജനയും ഇല്ലാതെയാണ് ഗോകുലത്തിന്റെ വനിതകള്‍ കളത്തിലിറങ്ങിയത്. ആദ്യ പകുതിയില്‍ സഞ്ജുവും രണ്ടാം പകുതിയില്‍ മഞ്ജു തമാഗും ഗോളുകള്‍ നേടി. ജയത്തോടെ നാലുകളികളില്‍ നിന്ന് 12 പോയിന്റായി. 

ഗ്രൂപ്പില്‍ ഒന്നാമത് നില്‍ക്കുന്ന ഗോകുലം  ഒരു മല്‍സരം ശേഷിക്കെ ആദ്യ സെമിഫൈനല്‍ ഉറപ്പിച്ചു. ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ പോലും ഗോകുലം വഴങ്ങിയിട്ടില്ല.  ആദ്യമല്‍സരത്തില്‍ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് റൈസിംഗ് സ്റ്റുഡന്‍സിനെ തോല്‍പിച്ചിരുന്നു. അളക്പുരിയെയും  എസ്.എസ്.ബിയെയും തോല്‍പിച്ച ഗോകുലം ഇതുവരെ 14 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.