ബോളറുമായി കൂട്ടിയിടി, ഹൂഡ ആദ്യം നോട്ടൗട്ട്, പിന്നെ ഔട്ട്, തർക്കം; വിഡിയോ

hooda-runout
SHARE

ഐപിഎല്ലിൽ സൺ റൈസേഴ്സ് ഹൈദരാബാദ്– ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ ദീപക് ഹൂഡയുടെ റണ്ണൗട്ടിനെച്ചൊല്ലി തർക്കം. ഇരുപതാം ഓവറിൽ നാലാം പന്തിലായിരുന്നു സംഭവം. കീമോ പോളിന്റെ പന്ത് അടിച്ചകറ്റാൻ നോക്കിയ ഹൂഡയ്ക്കു പിഴച്ചു. പന്ത് ബാറ്റിൽ കൊള്ളാതെ കീപ്പറുടെ കൈകളിലേക്ക്. എന്നാലും ബൈ റണ്ണിനായി ദീപക് ഹൂഡ ഓടി. ഇതിനിടെ ഹൂഡ ബൗളർ കീമോ പോളുമായി കൂട്ടിയിടിച്ച് പിച്ചിൽ വീണു.

കീപ്പർ ഋഷഭ് പന്തിന്റെ ത്രോ നേരെ സ്റ്റംപിൽ കൊള്ളുകയും ചെയ്തു. ഹൂഡ റണ്ണൗട്ടാണെന്ന് വ്യക്തം. എന്നാൽ ബോളറുമായുള്ള കൂട്ടിയിടി മൂലം ഔട്ട് വിളിക്കണോ എന്ന കാര്യത്തിൽ അംപയർക്കു സംശയം. ഒടുവിൽ ക്യാപിറ്റൽസ് നായകന്റെ അഭിപ്രായം തേടി. അൽപനേരത്തെ തർക്കത്തിനൊടുവിൽ അപ്പീൽ പിൻവലിക്കാൻ ക്യാപിറ്റൽസ് ക്യാപ്റ്റൻ തീരുമാനിച്ചു.

പ്രശ്നം തീർന്നെന്ന് കരുതിയപ്പോൾ അതാ പന്തിന്റെ ഇടപെടൽ. കീമോ പോളുമായി കൂട്ടിയിടിച്ചില്ലെങ്കിലും ഹൂഡ റണ്ണൗട്ടുമാകുമെന്നായിരുന്നു പന്തിന്റെ വാദം. തുടർന്ന് പിൻവലിച്ച അപ്പീൽ വീണ്ടും രംഗപ്രവേശം ചെയ്തു. പിന്നേയും അൽപനേരം തർക്കം. ഒടുവിൽ അംപയർ ഔട്ട് വിളിച്ചു. ഹൂഡ പുറത്തേക്ക്.

MORE IN SPORTS
SHOW MORE