സൺറൈസേഴ്സ് താരങ്ങളുടെ നോമ്പുതുറ ചിത്രം വൈറൽ

സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങളുടെ നോമ്പുതുറ ചിത്രം വൈറലാകുന്നു. റമദാൻ മുബാറക് നേർന്ന് ടീമംഗം ഖലീൽ അഹമ്മദാണ് ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി, ഷബാസ് നദീം, ഇന്ത്യൻ താരം യൂസഫ് പഠാൻ എന്നിവരേയും ചിത്രത്തിൽ കാണാം.