കോഹ്‌ലിയും ഉമേഷും തർക്കിച്ചു, വാതിൽ ചവിട്ടിപ്പൊളിച്ച് അംപയർ; അന്വേഷണം

കളത്തിൽ നിലതെറ്റി പെരുമാറുന്ന ചില ക്രിക്കറ്റ് താരങ്ങളുണ്ട്. എന്നാൽ കളിക്കാർ മാത്രമല്ല, അംപയർമാരും മോശമല്ലെന്നു തെളിയിക്കുകയാണ് ഐപിഎല്ലിലെ ചില രംഗങ്ങൾ.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ – സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ഉമേഷ് യാദവിന്റെ പന്ത് അംപയർ നീൽ ലോംങ് നോബോൾ വിളിച്ചു. എന്നാൽ റീ പ്ളേയിൽ ബോളറുടെ കാൽ ഓവർ സ്റ്റെപ്പ് അല്ലെന്നു വ്യക്തമായി. ഇതോടെ വിരാട് കോഹ്‌ലിയും ഉമേഷും അംപയറുമായി തർക്കിച്ചു. എന്നാൽ കലിപ്പ് മൂഡിലായിരുന്ന ലോങ് തീരുമാനം മാറ്റാൻ തയ്യാറായില്ല.

കളിയ്ക്കു ശേഷം അംപയർ റൂമിലെത്തിയ ലോങ് ദേഷ്യത്തോടെ വാതിൽ ചവിട്ടിപ്പൊളിച്ചെന്ന് ഇംഗ്ളീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച നടക്കുന്ന ഐപിഎൽ ഫൈനൽ നിയന്ത്രിക്കുന്നത് നീൽ ലോംങ്ങാണ്. അമ്പതുകാരനായ ഇദ്ദേഹം ഐസിസിയുടെ എലൈറ്റ് പാനലിലുള്ള അംപയർ കൂടിയാണ്. സംഭവത്തിൽ ബിസിസിഐ അംപയറിൽ നിന്നും വിശദീകരണം തേടി. ലോംങ് അന്വേഷണം നേരിടേണ്ടേി വരുമെന്നും ബിസിസിഐ വ്യക്തമാക്കി.