ഫൈനലിന് മുൻപൊരു ഫൈനൽ; മുംബൈ-ചെന്നൈ പ്ലേ ഓഫിന് കാത്ത് ആരാധകർ

mumbai-chennai-06-05
SHARE

ഐപിഎല്‍ പ്ലേ ഒഫ് മല്‍സരങ്ങള്‍ നാളെ മുതല്‍. ആദ്യ ക്വാളിഫയറില്‍  മുംൈബ ഇന്ത്യന്‍സ് – ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. അവസാന മല്‍സരത്തില്‍ മുംബൈയോട് കൊല്‍ക്കത്ത പരാജയപ്പട്ടതോടെ നാലാം സ്ഥാനക്കാരായി  പ്ലേ ഓഫിലെത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഡല്‍ഹി ക്യാപിറ്റല്‍സാണ് എതിരാളികള്‍ .   

ചെപ്പോക്ക് സ്റ്റേഡിയം വേദിയാകുന്ന ആദ്യ ക്വാളിഫയര്‍ ഫൈനലിന് മുമ്പുള്ള ഫൈനല്‍ . സ്വന്തം കാണികളുടെ മുമ്പില്‍ മുംൈബ ഇന്ത്യന്‍സിനെ നേരിടുന്ന ചെന്നൈ ഭയക്കുന്നത് കണക്കുകള്‍ തന്നെ.  ഇത്തവണ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം മുംൈബയ്ക്കൊപ്പം നിന്നു .  12 പോയിന്റ് മാത്രം നേടി ഐപിഎല്‍ പ്ലേ ഓഫിലെത്തുന്ന ആദ്യടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ആദ്യമായി പ്ലേ ഓഫ് കളിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സാണ് എതിരാളികള്‍ . 

ശിഖര്‍ ധവാനൊപ്പം ഋഷഭ് പന്ത്, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍ തുടങ്ങിയ യുവതാരങ്ങളാണ് ടീമിന്റെ കരുത്ത്.  തന്ത്രങ്ങള്‍ മെനയാന്‍ റിക്കി പോണ്ടിങ്ങും സൗരവ് ഗാംഗുലിയും . ഹൈദാരാബാദിനാകട്ടെ ജോണി ബെയര്‍സ്റ്റോ  ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ടീം വിട്ടത് വന്‍തിരിച്ചടിയായി.   മല്‍സരത്തില്‍ ജയിക്കുന്നവര്‍ക്ക് ഫൈനലിലെത്തണമെങ്കില്‍ ആദ്യ ക്വാളിഫയറില്‍ തോല്‍ക്കുന്ന ടീമിനെ നേരിടണം . 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.