പിയു ചിത്രയ്ക്ക് പാലക്കാട്ട് സ്വീകരണം

chithra
SHARE

ദോഹയിൽ നടന്ന ഏഷ്യൻ അത്്്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ പിയു ചിത്രയ്ക്ക് പാലക്കാട്ട് സ്വീകരണം. ജനപ്രതിനിധികളും നാട്ടുകാരും കായികപ്രേമികളും ചിത്രയെ സ്വീകരിക്കാനെത്തി 

ദോഹയിൽ നിന്ന് ഇന്നു രാവിലെ കോയമ്പത്തൂരില്‍ വിമാനമിറങ്ങിയ പിയു ചിത്രയ്ക്ക് ഹൃദ്യമായ സ്വീകരണമാണ് നാടൊന്നാകെ ഒരുക്കിയത്. പിന്നീട് പാലക്കാട് നഗരത്തില്‍ ശേഖരീപുരത്ത് എംബി രാജേഷ് എംപി ഉള്‍പ്പെടെയുളളവര്‍ ചിത്രയെ സ്വീകരിക്കാനെത്തിയിരുന്നു. ഏഷ്യൻ അത്്്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ വനിതകളുടെ 1500 മീറ്റര്‍ ഒാട്ടത്തിലാണ് ചിത്ര ്സ്വര്‍ണം നേടിയത്. മല്‍സരത്തിന്റെ തുടക്കം മുതല്‍ മുന്നേറിയ രണ്ട് ബഹ്റൈന്‍ താരങ്ങളെ അവസാന 300 മീറ്ററില്‍ പിന്നിലാക്കിയ വിജയം. മെഡൽ നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ചിത്ര പറഞ്ഞു. 

  2017 ല്‍ ഭൂവനേശ്വറില്‍ നടന്ന ചാംപ്യന്‍ഷിപ്പിലും ഇതേയിനത്തില്‍ ചിത്ര അട്ടിമറി വിജയം നേടിയിരുന്നു. സെപ്റ്റംബറില്‍ നടക്കുന്ന ലോക അത്്്ലറ്റിക് ചാംപ്യന്‍ഷിപ്പാണ് ഇനി അടുത്ത വേദി. 

MORE IN SPORTS
SHOW MORE