വിജയ് സൂപ്പറാ..! നാലാം നമ്പറിൽ ഇറങ്ങാൻ നാലുകാരണങ്ങൾ ഇതാ

vijay-shanker-icc-team
SHARE

ഇംഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കായി നാലാം നമ്പറിൽ ആര് ബാറ്റിങ്ങിന് ഇറങ്ങുമെന്ന് ഇപ്പോഴും ഒരു തീരുമാനത്തിലേക്ക് എത്താനായിട്ടില്ലെന്നു പറയാം. എങ്കിലും പേസ് ബോളർ ഓൾറൗണ്ടർ വിജയ് ശങ്കറിനു തന്നെ ഒന്നാം സ്ഥാനം.  വലിയ അത്ഭുതങ്ങൾ ഇല്ലാതെയാണ് ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനം. റിഷഭ് പന്തിനെ പുറത്തിരുത്തി ദിനേശ് കാർത്തിക്ക് രണ്ടാം വിക്കറ്റ് കീപ്പറായി ടീമിൽ ഇടം നേടിയതാണ് ഒരു അപ്രതീക്ഷിത നീക്കം. 

ആരാണ് വിജയ് ശങ്കർ 

വീടിന്റെ ടെറസിനു മുകളിൽ ക്രിക്കറ്റ് കളിച്ചുതുടങ്ങി. പിന്നെ ഇൻഡോറിലേക്ക് കളി മാറ്റി. പതിയെ അത് മൈതാനത്തേക്കും. അച്ഛനും സഹോദരനും സഹകളിക്കാരായി. ഓഫ് സ്പിൻ എറിഞ്ഞു തുടങ്ങിയ വിജയ് 20 മത്തെ വയസിലാണ് പേസ് ബോളിങ്ങിലേക്ക് തിരിഞ്ഞത്. തമിഴ്നാട്ടിൽ നിന്ന് ഇന്ത്യൻ ടീമിലേക്ക്.

എന്തുകൊണ്ട് വിജയ് ശങ്കർ

I. ബാറ്റിങ്, ബോളിങ്, ഫീൽഡിങ് ഈ മൂന്നു വിഭാഗത്തിലും വിജയ് സൂപ്പറാണ്. അവശ്യഘട്ടത്തിൽ മധ്യ ഓവറുകൾ എറിയുന്ന വിജയ് ബാറ്റിങ്ങിൽ ഇന്നിങ്സ് കെട്ടിപ്പൊക്കാനും ആക്രമിച്ചു കളിക്കാനും മിടുക്കനാണ്. ഓസ്ട്രേലിയക്കെതിരായ പരമ്പര ഇത് തെളിയിക്കുന്നു.

2. നാലാം നമ്പറിൽ അമ്പട്ടി റായിഡുവിനെയാണ് ഇന്ത്യ ഉറപ്പിച്ചിരുന്നത്. എന്നാൽ റായിഡുവിന്റെ മോശം ഫോമും വിജയ് ആഭ്യന്തര ക്രിക്കറ്റിൽ തീർത്ത വിസ്മയവും എകദേശം ഒരേ സമയത്തായിരുന്നു. ഒടുവിൽ റായിഡുവിന്റെ മോശംഫോം വിജയ്ക്ക് വഴിയൊരുക്കി. 

3. ഒൻപത് ഏകദിനങ്ങളിൽ 165 റൺസും രണ്ട് വിക്കറ്റും വിജയ് നേടിയിട്ടുണ്ട്. ബാറ്റിങ്ങിൽ മധ്യനിര മുതൽ വാലറ്റം വരെ എത് പൊസിഷനിലും വിജയ് സൂപ്പറാണ്. പേസ് ബോളിങ്ങിലെ മികവിനെക്കാൾ ബാറ്റിങ്ങിലെ കൃത്യതയാവും വിജയ്ക്ക് ലോകകപ്പ് ടീമിലേക്കുള്ള വഴി തുറന്നത്.

4. ബാറ്റിങ്ങിനും ബോളിങ്ങിനും ഒപ്പം ഫീൽഡിങ്ങിലും ഈ 28 കാരൻ വിജയ് സൂപ്പറാണ്. ഏത് പൊസിഷനിൽ ഫീൽഡ് ചെയ്താലും വിജയിനെ മറികടന്ന് പന്ത് പോകുന്നത് അപൂർവ കാഴ്ചയാണ്

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.