റെയ്നയ്ക്ക് മുത്തം; ബ്രാവോയെ തൊപ്പിവയ്ക്കാൻ പഠിപ്പിക്കുന്ന സിവ; ക്യൂട്ട് വീഡിയോ

DHONI-WITH-SIVA
SHARE

തീപാറുന്ന ഐ.പി.എല്ലിലെ കുഞ്ഞ് താരമാണ് ധോണിയുടെ മകൾ സിവ. ഓരോ മത്സരത്തിനും ധോണിക്കും അമ്മ സാക്ഷിക്കും ഒപ്പം ഗ്രൗണ്ടിലെത്താറുള്ള സിവ കളിക്കാരുടേയും ആരാധകരുടേയും കണ്ണിലുണ്ണിയാണ്.

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരം ചെന്നൈ ആധികാരികമായി ജയിച്ചപ്പോളും  താരം സിവ തന്നെ. മത്സരത്തിന് ശേഷം ഗ്രൗണ്ടിലിറങ്ങിയ സിവയുടെ കുസൃതി വിഡിയോയാണ് ഇപ്പോൾ വൈറൽ. ഡ്വെയ്ൻ ബ്രാവോയെ തൊപ്പി വെയ്ക്കാൻ പഠിപ്പിക്കുന്നതും, ഇമ്രാന്‍ താഹിറിന് ട്രോഫി നല്‍കുന്നതും കുഞ്ഞ് സിവ തന്നെ. ധോണിക്കൊപ്പം നിന്ന് കുറുമ്പുകള്‍ കാട്ടുന്ന സിവയുടെ വിഡിയോ നിരവധിപ്പേരാണ് ഏറ്റെടുത്തിരിക്കുന്നത്. 

സമ്മാനദാനച്ചടങ്ങിനുശേഷം ചെന്നൈയുടെ വിജയശില്പിയായ സുരേഷ് റെയ്‌നയ്ക്ക് സിവ മുത്തം നല്‍കിയ ചിത്രവും സോഷ്യൽ ലോകം എറ്റെടുത്തു. 

MORE IN SPORTS
SHOW MORE