ആ സിക്സറിന് പിന്നിൽ ധോണിയുടെ ഇടപെടൽ; വെളിപ്പെടുത്തലുമായി ജഡേജ

dhon-jadeja-1104
SHARE

അവസാന പന്ത് വരെ ആവേശം നിറഞ്ഞ പോരാട്ടമാണ് കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് നടത്തിയത്. അവസാന ഓവറിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിന്റെ അവസാന പന്തിലാണ് ചെന്നൈ നാല് വിക്കറ്റിന്റെ വി‌ജയം നേടിയത്. മത്സരത്തിന്റെ അവസാന ഓവറിൽ ജയിക്കാൻ 18 റൺസ് വേണ്ടിയിരിക്കെ ബെൻ സ്റ്റോക്ക്സെറിഞ്ഞ ആദ്യ പന്ത് സിക്സർ പറത്തി രവീന്ദ്ര ജഡേജ ടീമിന്റെ വിജയം കുറച്ച് കൂടി അനായാസമാക്കി. ഓഫ് സ്റ്റമ്പിന് വെളിയിൽ വന്ന സ്റ്റോക്ക്സിന്റെ പന്തിലായിരുന്നു ജഡേജയുടെ തകർപ്പൻ സിക്സർ. അടികൊണ്ട സ്റ്റോക്ക്സും, അടിച്ച ജഡേജയും ഈ പന്തിന്‌ശേഷം ബാലൻസ് തെറ്റി‌ ഗ്രൗണ്ടിൽ വീണതും, ജഡേജയെ എഴുനേൽ‌പ്പിക്കാൻ ധോണി എത്തിയതും ഗ്രൗണ്ടിൽ ചിരി പടർത്തി.

മത്സരത്തിന് ശേഷം സംസാരിക്കുമ്പോളാണ് ആ സിക്സറിന്റെ അംഗീകാരം ജഡേജ ധോണിക്ക് നൽകിയത്. ധോണിയുടെ നിർദ്ദേശം അനുസരിച്ചതാണ് തനിക്ക് ആ സിക്സ് നേടാൻ സഹായകമായതെന്ന് ജഡേജ വെളിപ്പെടുത്തി. സ്റ്റോക്ക്സ് പന്തെറിയുക ഓഫ് സ്റ്റമ്പിന് പുറത്തായിരിക്കുമെന്ന് ധോണി മുൻപ്‌ തന്നെ തന്നോട് പറഞ്ഞിരുന്നുവെന്നും, അതിനനുസരിച്ചാണ് താൻ ബാറ്റ് ചെയ്യാൻ നിന്നതെന്നും ജഡേജ കൂട്ടിച്ചേർത്തു. പന്ത് ബാറ്റിന്റെ മധ്യത്തിൽത്തന്നെ കൊള്ളിക്കാൻ തനിക്ക് കഴിഞ്ഞു. അതാണ് സിക്സർ അടിക്കാൻ സഹായിച്ചത്. ധോണിയുടെ ഈ നിർദ്ദേശം മത്സരത്തിൽ നിർണായകമായെന്നും അഭിപ്രായപ്പെട്ടു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.