മികച്ച ക്രിക്കറ്റ് താരത്തിനുള്ള വിസ്ഡന്‍ പുരസ്കാരം കോഹ്‍ലിക്ക്; ഹാട്രിക് നേട്ടം

virat-kohli-bcci
SHARE

മികച്ച ക്രിക്കറ്റ് താരത്തിനുള്ള വിസ്ഡന്‍ പുരസ്കാരം തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിരാട് കോഹ്‍ലിക്ക് .മികച്ച വനിത താരത്തിനുള്ള പുരസ്കാരം ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്കാണ് .പോയവര്‍ഷത്തെ മികച്ച അഞ്ചു താരങ്ങളുടെ പട്ടികയില്‍ ഇംഗ്ലണ്ട് യുവതാരം സാം കറണും ഇടംപിടിച്ചു . ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 272 റണ്‍സും 11 വിക്കറ്റുമാണ് സാം കറണ്‍ സ്വന്തമാക്കിയത്. അഫ്ഗാന്‍ താരം റാഷിദ് ഖാനാണ് മികച്ച ട്വന്റി 20 താരം . ഇംഗ്ലീഷ് ക്രിക്കറ്റ് സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം നല്‍കുന്നത് .

MORE IN SPORTS
SHOW MORE