വിമാനത്താവളത്തിൽ വെറും നിലത്തുറങ്ങി ധോണിയും ഭാര്യയും: കൂളായി ക്യാപ്റ്റൻ

msd-1
SHARE

ക്യാപ്റ്റൻ കൂൾ എപ്പോഴും കൂളാണ്. അതിപ്പോൾ വിമാനത്താവളത്തിലാണെങ്കിലും ഗ്രൗണ്ടിലാണെങ്കിലും. അതിനെ സാധൂകരിക്കുന്നതാണ് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ്.ധോണി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം.

കൃത്യമായ ഇടവേളകളില്ലാതെയാണ് പലപ്പോഴും െഎപിഎൽ മത്സരങ്ങൾ അരങ്ങേറുന്നത്. അതിനാൽ താരങ്ങൾക്ക് മതിയായ വിശ്രമം ലഭിക്കാറില്ല. ഇന്നലെ കൊല്‍ക്കത്തയുമായുള്ള മത്സരശേഷം ചെന്നൈ ടീം ജയ്പൂരിലേക്കാണ് യാത്ര ചെയ്യേണ്ടി വന്നത്. നാളെ രാജസ്ഥാനുമായാണ് ടീമിന്റെ പോരാട്ടം. പുലർച്ചെയുള്ള വിമാനത്തിൽ പോകേണ്ടിരുന്നതിനാൽ ധോണിയും ഭാര്യ സാക്ഷിയും നിലത്ത് കിടന്നുറങ്ങുന്ന ചിത്രമാണ് ഇപ്പോൾ വൈറലായത്.

'െഎപിൽ മത്സരം കഴിഞ്ഞ് നിങ്ങൾക്ക് വിമാനം കയറാനുണ്ടെങ്കിൽ ഇതാണ് സംഭവിക്കുക...' എന്ന അടിക്കുറുപ്പോടെയാണ് എംഎസ്ഡി ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെ ചിത്രം വൈറലായി.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.