കോതമംഗലത്ത് ഫുട്ബോള്‍ ആവേശം; മാർ ബേസിൽ അഖിലേന്ത്യാ ടൂർണമെന്റിന് തുടക്കം

football
SHARE

നാടെങ്ങും തിരഞ്ഞെടുപ്പ് ചൂട് കൊടുമ്പിരികൊണ്ടിരിക്കെ കോതമംഗലത്ത് ഫുട്ബോള്‍ ആവേശം. നാടിനെ പന്തുകളി ലഹരിയിലാഴ്ത്തി മാർ ബേസിൽ അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റിന് കോതമംഗലത്ത് തുടക്കമായി. 

സതേണ്‍ റയില്‍വേ, കസ്റ്റംസ് ചെന്നൈ, കേരള പൊലീസ്, സെന്‍ട്രല്‍ എക്സൈസ്, ഏജീസ് ഓഫിസ് തിരുവനന്തപുരം തുടങ്ങി കേരളത്തിന് അകത്തും പുറത്തുമുള്ള മുന്‍നിര ക്ലബ്ബുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. കെഎഫ്എ സെക്രട്ടറി പി.അനില്‍കുമാര്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അടുത്തവര്‍ഷം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന കേരള സൂപ്പര്‍ ലീഗിലെ ഒരു വേദി കോതമംഗലത്ത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരള ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരത്തോടെ മാർ ബേസിൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്‍സാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ ദിവസവും രാത്രി 8 നാണ് മൽസരങ്ങൾ നടക്കുന്നത്.  ടൂർണമെന്റ് ഈമാസം പതിമൂന്നിന് സമാപിക്കും.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.