ധോണിക്കെതിരെ മങ്കാദിങ് ശ്രമം; നാണം കെട്ട് ക്രുനാൽ പാണ്ഡ്യ; വിഡിയോ

ipl-krunal-mangading-04
SHARE

ഐപിഎല്ലിൽ വീണ്ടും മങ്കാദിങ് ശ്രമം. ചെന്നൈ സൂപ്പർ കിങ്സ്–മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെയായിരുന്നു സംഭവം. ക്രുനാൽ പാണ്ഡ്യയാണ് ഇത്തവണയും മങ്കാദിങ്ങിന് ശ്രമിച്ചത്. ക്രീസിൽ മഹേന്ദ്രസിങ് ധോണിയും. 

എന്നാൽ ക്രുനാലിന്റെ മങ്കാദിങ് ശ്രമം ധോണിക്ക് മുന്നില്‍ വിജയിച്ചില്ല. മത്സരത്തിലെ പതിന്നാലാം ഓവറിലായിരുന്നു സംഭവം. 19 പന്തിൽ 11 റൺസെടുത്ത് നിൽക്കുകയായിരുന്നു ധോണി. പന്തെറിയുന്നതുപോലെ കാണിച്ച ക്രുനാൽ യഥാര്‍ഥത്തിൽ പന്തെറിഞ്ഞിരുന്നില്ല. ക്രീസിൽ നിന്ന് മാറാതെ ധോണി നിലയുറപ്പിച്ചതിനാൽ ആ ശ്രമം പാളി.

ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ക്രുനാലിന്റെ മങ്കാദിങ് ശ്രമം. കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ മായങ്ക് അഗർവാളിനെ മങ്കാദിങ്ങിലൂടെ പുറത്താക്കാൻ ക്രുനാൽ ശ്രമിച്ചിരുന്നു. മായങഅകിനെ അന്ന് പുറത്താക്കാതെ ഒരു മുന്നറിയിപ്പ് നൽകുക മാത്രമാണ് ക്രുനാൽ ചെയ്തത്. 

സീസണിന്റെ തുടക്കത്തിൽ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്‌ലറെ പഞ്ചാബ് താരം ആർ അശ്വിൻ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് വൻ വിവാദമായിരുന്നു. ക്രിക്കറ്റ് ലോകത്ത് വൻ ചർച്ചകൾക്കാണ് ഇത് തുടക്കമിട്ടത്. 

MORE IN SPORTS
SHOW MORE