'അടുത്ത ബോൾ ഫോർ എന്ന് പന്ത്'; കുടുക്കി ഒത്തുകളി വിവാദം; വിഡിയോ പുറത്ത്

rishabh-pant-01-04
SHARE

ഇന്ത്യൻ യുവതാരവും ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽ‌സിന്റെ സൂപ്പർ താരവുമായ റിഷഭ് പന്ത് ഒത്തുകളി വിവാദത്തിൽ. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഡൽഹിയും തമ്മിൽ നടന്ന മത്സരത്തിനിടെ താരം ഒത്തുകളിച്ചെന്നാണ് ആരോപണം. വിക്കറ്റ് കീപ്പിങ്ങിനിടയിൽ താരം പറഞ്ഞത് സ്റ്റംപ് മൈക്ക് പിടികൂടിയതോടെയാണ് വിവാദം. 

നാലാം ഓവറിനിടെയാണ് സംഭവം. റോബിൻ ഉത്തപ്പ കൊൽക്കത്തക്കായി ക്രീസിൽ. ബോൾ ചെയ്യുന്നത് സന്ദീപ് ലമിച്ചനെ. ഓവറിനിടെ ഈ ബോൾ ഫോർ ആയിരിക്കുമെന്ന് റിഷഭ് പന്ത് പറഞ്ഞത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തു. ഉത്തപ്പ ഫോർ അടിക്കുകയും ചെയ്തു. 

ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപമകായി പ്രചരിക്കുന്നുണ്ട്. പന്ത് ഒത്തുകളിച്ചെന്ന ആരോപണവും ശക്തമാണ്. ഐപിഎൽ അധികൃതർ ഇതുവരെ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.

MORE IN SPORTS
SHOW MORE