സ്റ്റീവ് സ്മിത്തിന്റേയും വാര്‍ണറുടേയും വിലക്ക് അവസാനിച്ചു

david-warner
SHARE

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റേയും ഡേവിഡ് വാര്‍ണറുടേയും ഒരു വര്‍ഷത്തെ വിലക്ക് അവസാനിച്ചു.  പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്നാണ് ഇരുവരേയും ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയത്. ഐപിഎല്ലിലൂടെ ലോകകപ്പ് ടീമില്‍ ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ് താരങ്ങള്‍.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24 ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാംടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ തോല്‍വി ഒഴിവാക്കാന്‍ ബാന്‍ക്രോഫ്റ്റിനെ ഉപയോഗിച്ച നടത്തിയ അറ്റകൈ പ്രയോഗമായിരുന്നു പന്ത് ചുരണ്ടല്‍. അമ്പയര്‍ വെറുതെ വിട്ടെങ്കിലും ക്യാമറ കൈയ്യോടെ പിടികൂടി. അന്വേഷണക്കമ്മറ്റി സസ്മിത്തും വൈസ്ക്യാപ്റ്റനായിരുന്ന വാര്ണറും ബാന്ക്രോഫ്റ്റും കുറ്റക്കാരെന്ന് കണ്ടെത്തി. ബാന്ക്രോഫ്റ്റിന് ഒന്‍പത് മാസവും  വാര്‍ണർക്കും സ്മിത്തിനും 1 വർഷം വീതവും ഓസ്ട്രേലിയന് കുപ്പായം നിഷേധിക്കപ്പെട്ടു. കഴിഞ്ഞയാഴ്ച യുഎഇയില്‍ വച്ച് ഇരുവരും ഓസീസ് ക്യാമ്പിലെത്തി താരങ്ങളേയും കോച്ചിനേയും കണ്ടിരുന്നു.

ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലും ലോകകപ്പ് ടീമില്‍ ഇടംപിടക്കാമെന്ന കോച്ചിന്റെ വാക്കുകളിലാണ് ഇരുവരുടേയും പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ബിസിസിഐ ഐപിഎല്ലില്‍ നിന്ന് വിലക്കിയതിനെത്തുടര്‍ന്ന് വാര്‍ണര്‍ ഹൈദരാബാദിന്റേയും സ്മിത്ത് ആര്‍ആറിന്റേയും ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചിരുന്നു. ഈ സീസണില്‍ ഇരുവരും ഇതേ ടീമുകള്‍ക്കായി കളിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനെതിരെ ജൂണ്‍ ഒന്നിനാണ് ഓസീസിന്റെ ആദ്യലോകകപ്പ് മല്‍സരം.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.