വാട്സന്റെ പരിഹാസച്ചിരി, ഇഷാന്തിന് കലിപ്പ്, വാക്കേറ്റം; വിഡിയോ

ishant-watson
SHARE

ക്രിക്കറ്റ് കളി മാന്യൻമാരുടെ കളിയെന്നാണ് പറയാറുള്ളതെങ്കിലും താരങ്ങൾ പലപ്പോഴും ഇക്കാര്യം സൗകര്യപൂർവം മറക്കാറുണ്ട്. ട്വന്റി 20 ആകുമ്പോൾ താരങ്ങളുടെ കശപിശയ്ക്കു അൽപം മൂർച്ചയും കൂടും. 

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് – ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിനിടെ ഇരുടീമുകളിലേയും താരങ്ങൾ പരസ്പരം കൊമ്പുകോർത്തു. മത്സരത്തിന്റെ മൂന്നാം ഓവറിലായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. അമ്പാട്ടി റായിഡുവിനെ പുറത്താക്കിയ ഇഷാന്ത് ശർമയുടെ ആഹ്ളാദപ്രകടനം ചെന്നൈ താരം വാട്സണു രസിച്ചില്ല. ഇഷാന്തിനെ നോക്കി പരിഹാസച്ചിരി പാസാക്കിയാണ് വാട്സൺ അനിഷ്ടം പ്രകടിപ്പിച്ചത്. ഇതോടെ ഇഷാന്തും കലിപ്പ് മൂഡിലായി. വാട്സണു സമീപത്തെത്തി കയർത്തും വിരൽചൂണ്ടിയും സംസാരിച്ചു. വിട്ടുകൊടുക്കാതെ വാട്സൺ തിരിച്ചും സംസാരിച്ചു. ഇതോടെ സഹതാരങ്ങൾ ഓടിയെത്തി ഇരുവരേയും പിടിച്ചു മാറ്റി. 

തീർന്നില്ല. വീണ്ടും ഉരസൽ ഉണ്ടായി. ഇത്തവണ ഡൽഹി താരം കഗിസോ റബാദയായിരുന്നു ചൂടിലായത്. വാട്സൺ റണ്ണിനായി ഓടിയപ്പോൾ റബാദ വഴിമുടക്കി നിന്നത് വാട്സണനെ ചൊടിപ്പിച്ചു. തുടർന്ന് ഇരുവരും വാക്കേറ്റത്തിലായി. അംപയർ ഇടപെട്ട് ഇരുവരേയും പിന്തിരിപ്പിച്ചു. കളിയ്ക്കു ശേഷം ഡൽഹി കോച്ച് റിക്കി പോണ്ടിങ് ഇടപെട്ട് എല്ലാം പറഞ്ഞു തീർത്തു. ചിരിച്ചു കൊണ്ടാണ് പിന്നീട് വാട്സണും റബാദയും കളംവിട്ടത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.