അശ്വിനോടുള്ള രോഷം ഭാര്യയോടും മക്കളോടും തീർത്ത് ചിലർ; വിവാദം

ashwin-family-gets-trolled
SHARE

ഐപിഎല്ലിൽ ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയ ആർ അശ്വിന്റെ നടപടി ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. അശ്വിനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാലിപ്പോൾ വിമർശനങ്ങൾ ഭാര്യയും മകളുമടങ്ങുന്ന അശ്വിന്റെ കുടുംബത്തിലേക്കും എത്തിയിരിക്കുകയാണ്. 

അശ്വിനെ പിന്തുണച്ച് പലരും രംഗത്തെത്തിയതോടെയാണ് അതിരുവിട്ട ട്രോളുകളും പ്രചരിക്കാൻ തുടങ്ങിയത്.  വ്യക്തിപരമായ ഇത്തരം ആക്രമണങ്ങൾക്കെതിരെ ചിലർ ശബ്ദമുയര്‍ത്തി. 

ഐപിഎല്ലിലെ വിവാദ മൽസരത്തിൽ രാജസ്ഥാൻ റോയൽസിനെ കിങ്സ് ഇലവൻ പഞ്ചാബ് 14 റൺസിനു കീഴടക്കി.രാജസ്ഥാൻ ഇന്നിങ്സിനിടെ മികച്ച ഫോമിലായിരുന്ന ജോസ് ബട്‌ലറെ (69) പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്ര അശ്വിൻ ‘മങ്കാദിങ്ങി’ലൂടെ പുറത്താക്കിയതാണ് വിവാദത്തിനു വഴിതെളിയിച്ചത്. 

ജോസ് ബട്‌ലറുടെ കലക്കൻ ബാറ്റിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതോടെയാണ് അശ്വിൻ മങ്കാദിങ്ങിനെ കൂട്ടുപിടിച്ചത്. 13–ാം ഓവറിലെ ബോളിങ്ങിനിടെ നോൺ സ്ട്രൈക്കിങ് ക്രീസിൽ നിന്നു കയറിയജോസ് ബട്‌ലറെ അശ്വിൻ റണ്ണൗട്ടാക്കി. അശ്വിന്റെ മാന്യതയ്ക്കു നിരക്കാത്ത പ്രവൃത്തിയെ ചോദ്യം ചെയ്തതിനുശേഷമാണു നിരാശനായ ബട്‌ലർ ക്രീസ് വിട്ടത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.