മുംബൈ ഇന്ത്യൻസ് താരങ്ങൾ അംബാനിയുടെ വീട്ടിൽ; കാറുകൾ കണ്ട് അമ്പരപ്പ്; വിഡിയോ

ambani-car-collection-video
SHARE

വാഹനക്കമ്പക്കാരെ പോലും അമ്പരപ്പിക്കുന്ന വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്. അദ്ഭുതങ്ങളും അമ്പരപ്പിന്റേയും കൗതുകങ്ങൾ ഒളിപ്പിക്കാറുണ്ട് രാജ്യത്തെ ഏറ്റവും വ‌ലിയ കോടീശ്വരനായ മുകേഷ് അംബാനി. അദ്ദേഹത്തിന്റെ വീട് തന്നെ വലിയ അദ്ഭുതമാണ്. ഇപ്പോഴിതാ അതിനൊപ്പം കൗതുകമാവുകയാണ് അദ്ദേഹത്തിന്റെ വാഹനശേഖരം. ബെൻസ്, ബെന്റ്ലി, ബിഎംഡബ്ല്യു, ലാൻഡ്റോവർ, റോൾസ് റോയ്സ്, പോർഷെ... വാഹന ലോകത്തിലെ സൂപ്പർസ്റ്റാറുകളെല്ലാം ഒരു കുടക്കീഴില്‍ അദ്ദേഹം ഒരുക്കിയിരിക്കുകയാണ്. അതിസമ്പന്നർക്കു മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന വാഹനങ്ങളെല്ലാം ഒരുമിച്ച് കാണാനാവുന്ന ഭാഗ്യമാണ് മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് ടീമംഗങ്ങൾക്ക് ലഭിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ കോശീശ്വരന്മാരിൽ ഒരാളായ അംബാനിയുടെ ഗ്യാരേജ് സന്ദർശിക്കാനും വാഹന ലോകത്തെ സൂപ്പർതാരങ്ങളെ സന്ദർശിക്കാനുള്ള ഭാഗ്യവും മുംബൈ ഇന്ത്യൻസ് താരങ്ങളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. അംബാനിയുടെ മുംബൈയിലെ വീട് ആന്റിലിയയുടെ പാർ‌ക്കിങ് സ്പെയ്സിലാണ് ഈ വാഹന സൂപ്പർതാരങ്ങളുടെ വിശ്രമം. ക്രിക്കറ്റ് ഫീവർ: മുംബൈ ഇന്ത്യൻ എന്ന വെബ് സീരിസിന്റെ ഭാഗമായായിരുന്നു ആ സന്ദർശനം. ഏകദേശം 168 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട് ഇവിടെ. ബെന്റ്ലി ബെന്റഗൈ, ബെൻസ് ഇ ക്ലാസ്, ബെൻസ് ജി 63 എഎംജി, റേഞ്ച് റോവർ, റോൾസ് റോയ്സ് ഫാന്റം, പോർഷെ കയിൻ, ബിഎംഡബ്ല്യു ഐ8 തുടങ്ങി നിരവധി കാറുകൾ വിഡിയോയിൽ കാണാം.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.