‘ബസ് വേണ്ട ഹമ്മർ സവാരി മതി’; ധോണിയുമൊത്ത് താരങ്ങളുടെ വൈറൽ യാത്ര; വിഡിയോ

dhoni-hammer-video
SHARE

ഇന്ത്യൻ ക്രിക്കറ്റ് മുൻനായകൻ ധോണിയുടെ വാഹനപ്രേമം വളരെ പ്രസിദ്ധമാണ്. കാറുകളുടെയും ബൈക്കുകളുടെയും മികച്ച ശേഖരം താരത്തിനുണ്ട്. റാഞ്ചിയിലെത്തിയ താരങ്ങളെ സ്വീകരിക്കാൻ ധോണി എത്തിയതാകട്ടെ ഹമ്മറുമായിട്ടാണ്. വിമാനത്താവളത്തിൽ നിന്നും താരങ്ങൾ കൊണ്ടുപോകാൻ ബസ് തയാറായി നിന്നിരുന്നു. എന്നാൽ ധോണിയുമൊത്ത് ഒരു ഹമ്മർ സവാരി മതിയെന്ന് ചില താരങ്ങൾ തീരുമാനമെടുത്തു. ഇതോടെ ആരാധകരും ആവേശത്തിലായി. ബസ് യാത്ര വേണ്ടെന്ന് വച്ച് കേദാർ ജാദവും ഋഷഭ് പന്തും ഉൾപ്പെടെയുള്ള താരങ്ങൾ ഹമ്മറിൽ കയറി. ഇൗ വിഡിയോ സോഷ്യൽ ലോകത്ത് വൈറലാവുകയാണ്. 

View this post on Instagram

♥️♥️♥️

A post shared by Team India🇮🇳 (@indiancricketteam7) on

റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ധോണിയും ഭാര്യ സാക്ഷിയും വിരുന്നും ഒരുക്കിയിരുന്നു. സഹതാരങ്ങളെയും ടീം മാനേജ്‌മെന്‍റിന്‍റെയും ഉഗ്രന്‍ വിരുന്നൊരുക്കിയാണ് ഇരുവരും വരവേറ്റത്. സത്‌കാരചിത്രങ്ങൾ നവമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. 

ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‍ലി, സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ വിരുന്നിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിനായാണ് താരങ്ങൾ റാഞ്ചിയിലെത്തിയത്. പരമ്പര ജയത്തിനായുള്ള മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ ടീമിന്‍റെ ആവേശം കൂട്ടിയ വിരുന്നിൻറെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

വെള്ളിയാഴ്‌ചയാണ് ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിനം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യൻ ടീം പരമ്പര ഉറപ്പിക്കാനാണ് റാഞ്ചിയിൽ പോരാട്ടത്തിനിറങ്ങുന്നത്. ആദ്യ ഏകദിനം ആറ് വിക്കറ്റിനും രണ്ടാം മത്സരം എട്ട് റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്.  സ്വന്തം നാട്ടിൽ‌ ധോണിയില്‍ നിന്നും മിന്നുന്ന പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.