സുരക്ഷാ ജീവനക്കാരന്റെ പിറന്നാളാഘോഷിച്ച് കോഹ്‍ലി; കയ്യടി; വിഡിയോ

kohli-security-personal
SHARE

ആരാധകരെ സന്തോഷിപ്പിക്കുന്നതിനും അവർക്കു വേണ്ടി സമയം ചെലവിടുന്നതിനും എപ്പോഴും ശ്രദ്ധിക്കുന്ന താരമാണ്  ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ആരാധകര്‍ക്കടുത്തേക്ക് എത്തി ഓട്ടോഗ്രാഫ് നല്‍കിയും സെല്‍ഫിയെടുത്തും കോഹ്‍ലി മുൻപും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. സുരക്ഷ ജീവനക്കാരന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്ന കോഹ്‍ലിയുടെ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. താരത്തിൻറ വിനയത്തിന് കയ്യടിക്കുകയാണ് ആരാധകർ. 

തന്റെ സുരക്ഷാ ജീവനക്കാരില്‍ ഒരാളായ ഫയ്സല്‍ ഖാന്റെ ജന്മദിനമാണ് കോഹ്‍ലി ആഘോഷിച്ചത്. കയ്യടിച്ച്, ബെര്‍ത്ഡേ ഗാനം പാടി, കേക്ക് മുറിച്ച് പിറന്നാൾ സമ്മാനവും നൽകിയാണ് താരം മടങ്ങിയത്. വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. കോഹ്‍ലിയെ പുകഴ്ത്തി ബിസിസിഐയും രംഗത്തെത്തി. ആരാധകര്‍ക്കായി സമയം കണ്ടെത്തുന്ന താരത്തെ അഭിനന്ദിച്ചാണ് ബിസിസിഐയുടെ ട്വീറ്റ്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.