അമിട്ട് ഷോട്ടുകൾ; ധോണി ആരാധിക; നാലു വയസുകാരിയുടെ ബാറ്റിങ്ങ് വൈറൽ; വിഡിയോ

sudhruti
SHARE

ക്രിക്കറ്റ് ബാറ്റും ബോളും ആണ്‍കുട്ടികളെ ഉദ്ദേശിച്ചുള്ളതാണെന്ന് ആരാണ് പറഞ്ഞത്? ചെറുപ്രായത്തിൽ തന്നെ നല്ല ഉശിരൻ ഷോട്ടുകൾ വീശുന്ന പെൺകുട്ടികളുമുണ്ടെന്ന് തെളിയിക്കുകയാണ് ഒ‍‍ഡീഷയിലെ ഈ നാലുവയസുകാരി. ക്രിക്കറ്റ് താരമാകുക എന്നതാണ് ഈ കൊച്ചുമിടുക്കിയുടെ സ്വപ്നം. അതിനുവേണ്ടി ഇപ്പോൾ തന്നെ പരിശീലനവും തുടങ്ങി. ബാറ്റിങ്ങ് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ ലോകം. 

ഒഡീഷയിലെ ബലസോര്‍ ജില്ലക്കാരിയാണ് സുധ്രുതി എന്ന ഈ പെൺകുട്ടി. മഹേന്ദ്ര സിങ് ധോണിയുടെ കടുത്ത ആരാധിക കൂടിയാണ് സുധ്രുതി. മഹി എന്നാണ് വീട്ടുകാരും ആരാധകരും ഇപ്പോൾ ഇവളെ വിളിക്കുന്നത്. നാല് വയസേ ഉള്ളൂവെങ്കിലും ക്രിക്കറ്റിങ് ഷോട്ടുകളുടെ കാര്യത്തില്‍ മുതിര്‍ന്നവരെ പോലും പിന്നിലാക്കു വിധമാണ് പ്രകടനം.  

വീടിന്റെ ടെറസില്‍ പ്രാക്ടീസ് ചെയ്യുന്ന ഈ മിടുക്കിയുടെ വിഡിയോ വൈറലായിക്കഴിഞ്ഞു. ഇംഗ്ലണ്ട് താരം ഡാനിയേല വയറ്റ് അടക്കമുള്ള താരങ്ങള്‍ സുധ്രുതിയുടെ വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.