സ്പെഷ്യൽ ഒളിംപിക്സ് ; ഇന്ത്യയുടെ പ്രതീക്ഷയായി ഗോകുൽ

gokul
SHARE

ഇന്ത്യയെ പ്രതിനിധീകരിച്ച്  സെപ്ഷ്യല്‍ ഒളിംപിക്സില്‍ മല്‍സരിക്കാനുള്ള തയ്യാറെടുപ്പിലാണ് പാലക്കാട്ടുകാരന്‍ ആര്‍.ഗോകുല്‍.  നൂറുമീറ്റര്‍ ഉള്‍പ്പടെ മൂന്നിനങ്ങളിലാണ് അടുത്തമാസം അബുദാബിയില്‍ നടക്കുന്ന സ്പെഷ്യല്‍ ഒളിംപിക്സില്‍ ഗോകുല്‍ മല്‍സരിക്കുന്നത്  

പാലക്കാട്ടെ ഒളിംപിക് അത്്ലറ്റിക് അക്കാദമിയിലെ ട്രാക്കില്‍ നിന്ന് ആരംഭിച്ച ഗോകുലിന്റെ കുതിപ്പ് സ്പെഷ്യല്‍ ഒളിംപിക്സില്‍ എത്തിയിരിക്കുന്നു. പാലക്കാട്  കുത്തന്നൂര്‍  തേജസ് സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥിയായ ഗോകുല്‍ 100 മീറ്റര്‍ 200 മീറ്റര്‍ ,4 X 100 മീറ്റര്‍ റിലേ എന്നിവയിലാണ് ഗോകുല്‍ മല്‍സരിക്കുന്നത് . 

അപ്രതീക്ഷിതമായി ട്രാക്കിലെത്തിയ മകന്റെ നേട്ടത്തില്‍ മാതാപിതാക്കള്‍ക്കും അഭിമാനം സ്കൂള്‍ അധികൃതരാണ് ഗോകുലിന് ആവശ്യമായ സ്പൈക്സും കായിക ഉപകരണങ്ങളും വാങ്ങിനല്‍കുന്നത്. മാര്‍ച്ച് 14 മുതലാണ് സ്പെഷ്യല്‍ ഒളിംപിക്സ് .170 രാജ്യങ്ങളില്‍ നിന്നായി 7000 കായികതാരങ്ങളാണ് സ്പെഷ്യല്‍ ഒളിംപിക്സില്‍ പങ്കെടുക്കുന്നത് .

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.