കുഞ്ഞുങ്ങളെ നോക്കുമോ‌യെന്ന് ഓസീസ്; മറുപടിയുമായി വീരു; ഏറ്റെടുത്ത് പന്ത്

rishabh-pant-sehwag-1
SHARE

ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ തന്നെ കളിയാക്കിയ ടിം പെയിന് മറുപടിയെന്നോണം സെവാഗിനെ പുകഴ്ത്തി റിഷഭ് പന്ത്. ക്രിക്കറ്റിലും കുട്ടികളെ പരിചരിക്കുന്നതിലും(ബേബി സിറ്റിങ്)  എങ്ങിനെ തിളങ്ങാമെന്ന് സെവാഗ് കാണിച്ചു തന്നുവെന്നും അദ്ദേഹം വലിയൊരു പ്രചോദനമാണെന്നുമായിരുന്നു പന്തിന്റെ ട്വീറ്റ്. നേരത്തെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ടിം പെയിന്‍ താനില്ലാത്തപ്പോള്‍ തന്റെ കുട്ടികളെ പരിചരിക്കാമോയെന്ന് ചോദിച്ച് പന്തിനെ കളിയാക്കിയിരുന്നു. ഇത് ആസ്പദമാക്കി ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി സെവാഗ് അഭിനയിച്ച പരസ്യം ഇപ്പോൾ വൈറലാണ്. 

ഓസ്ട്രേലിയൻ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിന്റെ പ്രൊമോ വീഡിയോയിലാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ‘ബേബി സിറ്റിങ്’ വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് വീരു വീഡിയോയിലെത്തുന്നത്. ഓസ്‌ട്രേലിയയില്‍ പോയപ്പോള്‍ അവര്‍ ചോദിച്ചു കുഞ്ഞുങ്ങളെ നോക്കുമോയെന്ന്, നമ്മള്‍ പറഞ്ഞു എത്ര കുഞ്ഞുങ്ങളെ വേണമെങ്കിലും കൊണ്ടുവരൂ. നോക്കിക്കോളാം എന്നാണ് വീരുപറയുന്നത്. ഈ വീഡിയോയാണ് റിഷഭ് പന്ത് റീട്വീറ്റ് ചെയ്തത്. എങ്ങനെ നന്നായി ക്രിക്കറ്റ് കളിക്കാമെന്നും കുഞ്ഞുങ്ങളെ നോക്കാമെന്നും വീരു എനിക്ക് പഠിപ്പിച്ചു തരുന്നു എന്ന കുറിപ്പോടെയാണ് പന്ത് റീട്വീറ്റ് ചെയ്തിരിക്കുന്നത്. 

MORE IN SPORTS
SHOW MORE